വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന.
മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ലെന മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. ജയരാജ് ഒരുക്കിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടാംഭാവം, കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ്.
2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ കരിയറിൽ വഴിത്തിരിവായത്. ടെലിവിഷൻ പരമ്പരകളിലും ലെന അഭിനയിച്ചിരുന്നു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.
തന്റെ പഠനകാലത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ ഏറെ വൈറലായി മാറിയിരുന്നു. റാങ്ക് ഹോൾഡറർ ആണെങ്കിലും പരീക്ഷ എഴുതുന്നതിൽ ചീറ്റ് ചെയ്തിട്ടുണ്ടെന്ന് ലെന പറഞ്ഞു. എല്ലാവർക്കും പരീക്ഷ പേപ്പർ കാണിച്ച് കൊടുക്കുമായിരുന്നു.
അങ്ങനെ ചെയ്യുന്നതിനാൽ തനിയ്ക്ക് കുട്ടികൾ മിഠായി ഓഫർ ചെയ്യുമായിരുന്നു എന്നും താൻ എല്ലാം ഓപ്പണായി പറയുന്ന ആളാണെന്നും ലെന പറയുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരിക്കൽ ലേണേഴ്സും ലൈസൻസും ഇല്ലാതെ വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചു.
പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വൈകുന്നേരം വണ്ടി ഹാജരാക്കാൻ പോലീസ് പറഞ്ഞെന്ന് ലെന പറയുന്നു. പോലീസ് പിടിച്ച കാര്യം വീട്ടിൽ പറഞ്ഞു. സ്റ്റേഷൻ എന്ന് കേട്ടപ്പോൾ അമ്മ ആദ്യം വിചാരിച്ചത് റെയിൽവേ സ്റ്റേഷനാണെന്നാണ്. പോലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോൾ ധാരാളം ചീത്ത വിളി കേട്ടെന്നും ലെന പറയുന്നു.