Home Entertainment Celebrities

സര്‍പ്രൈസുകള്‍ ഒരുക്കി രജനികാന്തിന്റെ ജയിലര്‍, ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ, ആകാംഷയോടെ ആരാധകര്‍

828

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് രജനികാന്ത്. ലോകമെമ്പാടും ആരാധകരുള്ള താരം തന്റെ 72 ാം വയസ്സിലും ആരാധകരെ അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.

Advertisements

സിനിമയിലെ തന്റെ സ്‌റ്റൈലും, ഡയലോഗ് ഡെലിവറിയും കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാന്‍ താരത്തിന് ഇപ്പോഴും അസാമാന്യ കഴിവാണ്. താരത്തെ സ്‌ക്രീനില്‍ കണ്ടാല്‍ പിന്നെ ആരാധകര്‍ എല്ലാം മറക്കും. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍.

Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ

ഏറെ ആകാംഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍, തുടങ്ങി നിരവധി പേര്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ റിലീസിന് മുമ്പ് വന്‍ ഓഡിയോ ലോഞ്ച് പരിപാടിയാണ് നടത്താനൊരുങ്ങുന്നത്.

Also Read: ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം നടന്‍ വിജയിയും ഈ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാനെത്തുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സണ്‍പിക്‌ചേഴ്‌സ് വിജയിയെ സമീപിച്ചുവെന്നും വിജയ് സമ്മതം മൂളിയെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. ആഗ്‌സറ്റ് 10നാണ് ചിത്രത്തിന്റെ റിലീസ്.

Advertisement