Home Entertainment Celebrities

വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാൽ അതിനോട് എല്ലാം നോ പറഞ്ഞു, ഒടുവിൽ അഹങ്കാരി എന്ന പേരും വീണു: നിത്യാ മേനോൻ പറയുന്നു

100

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒഴിച്ചു കൂടാൻ ആകാത്ത സാന്നിധ്യമായി മാറിയ താര സുന്ദരിയാണ് നടി നിത്യാ മേനൻ. ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ 1988ൽ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ നായകനായ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിൽ എത്തിയത്.കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ടുണ്ട്.

Advertisements

ഒരു മികച്ച പിന്നണി ഗായിക കൂടിയാണ് നടി. ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നിൽക്കുന്ന താരം അടുത്തിടെ ബോളിവുഡിലേക്കും ചേക്കേറിയിരുന്നു. മിഷൻ മംഗൾ എന്ന അക്ഷയ് കുമാർ ചിത്രത്തിൽ ആയിരുന്നു താരം അഭിനയിച്ചത്.

Also Read
മീശ മാധവനും നരനും രണ്ടാം ഭാഗം, വെളിപ്പെടുത്തലുമായി രചയിതാവ് രഞ്ജൻ പ്രമോദ്

ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അതേ സമയം നിത്യാ മേനോന് ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ ആ ബന്ധം അധികനാൾ നീണ്ടു പോയില്ല. പ്രണയം തകർന്നതോടെ നിത്യാ മേനോനും തളർന്നിരുന്നു. പക്ഷെ ആ തകർച്ചയിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ നിത്യ മേനോൻ ഉയിർത്തെഴുന്നേറ്റത്.

താനെന്ന വ്യക്തിയേയും അഭിനേത്രിയേയും ആ തിരിച്ചുവരവ് ഒരുപാട് മാറ്റിയെന്നാണ് പിന്നീട് നിത്യ തന്നെ പറഞ്ഞിട്ടുള്ളത്. അതേ സമയം നിത്യ മേനോൻ ഒരു അഭിനേത്രി എന്ന നിലയിൽ കുതിച്ച് ഉയരുമ്പോഴും മകളെ ഒരു നടിയായി കാണാൻ നിത്യയുടെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ല. പഠിച്ച് ജോലി നേടാനായിരുന്നു അവരുടെ ആഗ്രഹം.

Also Read
സ്വിം സ്യൂട്ടില്‍ അതിസുന്ദരിയായി അനിഖ സുരേന്ദ്രന്‍, മാലിദ്വീപിലെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വൈറലായി വീഡിയോയും

അതുകൊണ്ട് തന്നെ മകളെ തേടി സിനിമാക്കാർ വിളിക്കുമ്പോഴൊക്കെ അവളിനി അഭിനയിക്കുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു. മികച്ച നടി എന്നത് പോലെ തന്നെ തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും തുറന്ന് പറയുന്ന വ്യക്തി കൂടിയായിരുന്നു നിത്യാ മേനോൻ. അതുകൊണ്ട് തന്നെ അഹങ്കാരി എന്ന പേര് വീഴാൻ അധികം വൈകിയില്ല.

നിത്യാ മേനോനെ സിനിമയിൽ നിന്നും വിലക്കുന്നിടത്തേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. മലയാള സിനിമയായ തത്സമയം ഒരു പെൺകുട്ടിയിൽ അഭിനയിച്ചു കൊണ്ടിരിക്കെ ആയിരുന്നു ആ സംഭവം. ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ നിർമ്മാതാക്കളുടെ സംഘടനയിലെ ചിലർ താരത്തെ കാണാനെത്തി.

എന്നാൽ തന്റെ മാനേജരോട് അവരോട് സംസാരിക്കാൻ ആവശ്യപ്പെട്ട നിത്യാ മേനോൻ പുറത്തേക്ക് വന്നില്ല. അത് സംഘടനയെ ചൊടിപ്പിച്ചു. താരത്തെ വിലക്കി കൊണ്ടായിരുന്നു സംഘടന അന്ന് അതിന് മറുപടി നൽകിയത്.

എന്നാൽ തമിഴകത്തും തെലുങ്കിലും എല്ലാം നിരന്തരം സൂപ്പർഹിറ്റുകളിൽ നായകയായി നിത്യാ മേനോനും തിരിച്ചടിച്ചിരുന്നു. അതേ സമയം കോളാമ്പി എന്ന സിനമയാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള സിനിമ.

Also Read
സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു, നിരസിച്ചപ്പോള്‍ എട്ടുമാസത്തോളം പണിപോയി, എന്റെ തീരുമാനം തന്നെയായിരുന്നു ശരി, ദുരനുഭവം പങ്കുവെച്ച് അതിഥി

Advertisement