നിന്നെയോര്‍ത്ത് ഒത്തിരി അഭിമാനിക്കുന്നു, മകളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ആകാശദൂതിലെ നടി, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

307

സിബി മലയലിന്റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ആയിരുന്നു ആകാശദൂത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീര്‍ക്കാന്‍ ഒരാള്‍ക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ സിനിമ അത്രയ്ക്ക് ഹൃദയസ്പര്‍ശി ആയിരുന്നു.

Advertisements

മുരളി എന്‍ എഫ് വര്‍ഗീസ് അടക്കമുള്ള നിരവധി അതുല്യരായ അഭിനേതാക്കള്‍ അഭിനയിച്ച സിനിമയില്‍ എടുത്തു പറയേണ്ടയാളാണ് നടി മാധവി. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം. ഒരു വടക്കന്‍ വീരഗാഥയടക്കമുള്ള സിനിമകളില്‍ ഉള്‍പ്പടെ നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു.

Also Read: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു, നിരസിച്ചപ്പോള്‍ എട്ടുമാസത്തോളം പണിപോയി, എന്റെ തീരുമാനം തന്നെയായിരുന്നു ശരി, ദുരനുഭവം പങ്കുവെച്ച് അതിഥി

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ സജീവമായി. നവംബറിന്റെ നഷ്ടം, ഓര്‍മയ്ക്കായി, ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങള്‍ അടയാളപ്പെടുത്തിയവ.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. 1996 ആയിരുന്നു മാധവിയുടെ വിവാഹം. അമേരിക്കയിലെ ബിസിനസ്സ് കാരനായ റല്‍ഫ് ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കള്‍ ആണ് താരത്തിന് ഉള്ളത്. കുടുംബ സമേതം ഇപ്പോള്‍ വിദേശത്താണ് താമസം.

Also Read: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു, നിരസിച്ചപ്പോള്‍ എട്ടുമാസത്തോളം പണിപോയി, എന്റെ തീരുമാനം തന്നെയായിരുന്നു ശരി, ദുരനുഭവം പങ്കുവെച്ച് അതിഥി

ഇപ്പോഴിതാ തന്റെ മൂത്ത മകള്‍ പ്രസീലയുടെ ഒരു സന്തോഷ വാര്‍ത്തയാണ് മാധവി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത. ബിരുദ പഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് ഉന്നത പഠനത്തിന് വിദേശ സര്‍വ്വകലാശാലയില്‍ നിന്നും ക്ഷണം ലഭിച്ചുവെന്ന് മാധവി പറയുന്നു.

മകള്‍ അവളുടെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത് മൂന്ന് അവാര്‍ഡുകളും ജിപിഎ പോയിന്റായി 4.0 സ്‌കോര്‍ ചെയ്തുമാണെന്ന് മാധവി പറയുന്നു. ഇതിന് പിന്നാലെ ഹാര്‍വാര്‍ഡ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലാണ് ബിരുദാനന്തര ബിരുദത്തിന് ക്ഷണം ലഭിച്ചതെന്നും മാധവി കൂട്ടിച്ചേര്‍ത്തു.

Advertisement