Home Entertainment Celebrities

എല്ലാവരും ഒന്നു കരുതിയിരിക്കട്ടെയെന്ന് വിചാരിച്ചാണ് ആ പോസ്റ്റിട്ടത്, എന്റെ അസുഖത്തെ ചിലര്‍ ആഘോഷമാക്കി മാറ്റി, തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

169

മലയാള സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അഭിനേത്രിയായുമെല്ലാം എത്തിയ താരമാണ് ഭാഗ്യലക്ഷ്മി. സിനിമ, സീരിയല്‍, നാടകം എന്നീ മേഘലകളിലെല്ലാം ഭാഗ്യലക്ഷ്മി തന്റെ ശബ്ദം നല്‍കി. മലയാളികള്‍ക്ക്് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലാണ് ഇന്ന് ഭാഗ്യലക്ഷ്മിയെ അറിയുന്നത്.

Advertisements

ഭാഗ്യലക്ഷ്മി സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്. ഇതിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പനിയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു ഭാഗ്യലക്ഷ്മി. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് താന്‍ ആശുപത്രിയിലാണെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം സഹിതം അറിയിച്ചത്.

ഇപ്പോഴിതാ തന്റെ അസുഖവിവരം മാധ്യമങ്ങള്‍ ആഘോഷമാക്കിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. കേരളം മുഴുവന്‍ പനിച്ചുവിറക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും താന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത് എല്ലാവരും സൂക്ഷിക്കട്ടെ എന്നു കരുതിയിട്ടാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Also Read: നിറം പോരെന്നും സുന്ദരിയല്ലെന്നും മുഖത്ത് നോക്കി പറഞ്ഞവരുണ്ട്, കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് ശോഭിത ധുലിപാല

തനിക്ക് ഇപ്പോള്‍ അസുഖമൊന്നുമില്ല. കുളിക്കുകയൊക്കെ ചെയ്തുവെന്നും എന്നാല്‍ ഇങ്ങനെയൊരു അസുഖം ആര്‍ക്കും വരല്ലേ എന്നൊക്കെ പറഞ്ഞാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും താരം പറഞ്ഞു.

Advertisement