Home Entertainment Celebrities

കൊല്ലം സുധിയില്ലാതെ സ്റ്റാർ മാജിക്കിന്റെ വേദിയിലേക്ക് മക്കളെയും കൊണ്ട് വന്ന് സുധിയുടെ വാവക്കുട്ടൻ. സോഷ്യൽ മീഡിയയിൽ വൈറലായി സ്റ്റാർ മാജിക്കിന്റെ പുതിയ പ്രമോ

2930

കൊല്ലം സുധിയില്ലാതെ സ്റ്റാർ മാജിക്കിന്റെ വേദിയിലേക്ക് മക്കളെയും കൊണ്ട് വന്ന് സുധിയുടെ വാവക്കുട്ടൻ. രണ്ട് വർഷം മുമ്പ് ഇതേ വേദിയിലേക്ക് മക്കളുടെ കയ്യും പിടിച്ച് വരുന്ന സമയത്ത് തങ്ങളെ സ്വീകരിക്കാൻ എല്ലാമെല്ലാമായ സുധിയുണ്ടായിരുന്നു.പക്ഷെ ഇന്ന് ആ വേദിയിൽ അദ്ദേഹമില്ല.

ഇനി സുധിക്കായുള്ള കാത്തിരിപ്പുകളുടെ ആവശ്യമില്ല. വാവക്കുട്ടാ എന്ന് വിളിച്ച് വരാൻ സുധി ഇല്ല എന്ന സത്യം ഉൾക്കൊള്ളാത്തത് മകൻ റിതുക്കുട്ടൻ മാത്രമാണ്. അച്ഛനിപ്പോഴും ഷൂട്ടിന് പോയിരിക്കുന്നു എന്നാണ് മൂന്ന് വയസ്സുക്കാരൻ കരുതിയിരിക്കുന്നത്. ഇപ്പോഴിതാ സുധിയില്ലാത്ത സ്റ്റാർ മാജിക്കിലേക്ക് വികാരഭരിതയായിട്ടാണ് രേണു എത്തിയിരിക്കുന്നത്. ഏട്ടാ ഞങ്ങൾ വീണ്ടും വന്നു, ഏട്ടനില്ലാത്ത സ്റ്റാർ മാജിക്കിലേക്ക്. ഏട്ടൻ കണ്ടോ ഞങ്ങളെ എന്ന കുറിപ്പോടെ രേണു പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

Advertisements

Also Read
കീർത്തി നയൻതാരക്ക് തൊട്ടു പിന്നിലെത്തും; വിജയുമായുള്ള ഗോസിപ്പ് വ്യാജം; തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു

അച്ഛൻ എവിടെയാണെന്ന ചോദ്യത്തിന് നിഷ്‌ക്കളങ്കമായി ഷൂട്ടിന് പോയിരിക്കുന്നു എന്ന് പറയുന്ന ഋതുൽ ഏവരുടെയും കണ്ണ് നിറപ്പിക്കും. സുധി സ്റ്റാർ മാജിക്കിൽ നിന്ന് എങ്ങോട്ടും പോകില്ലെന്നും, അവിടെ തന്നെ ഉണ്ടാകും എന്നുമാണ് രേണു പറഞ്ഞത്. അതേസമയം ഗിന്നസ് പക്രു പറഞ്ഞ വാക്കുകളാണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു കലാകാരൻ അരങ്ങൊഴിയുമ്പോൾ അവനെ ഓർത്ത് ദുഖിക്കാനും വേദന പൊഴിക്കാനും കുറച്ച് പേരെങ്കിലുമുണ്ടെങ്കിൽ അവനൊരു വലിയ കലാകാരനായിരിക്കുമെന്നാണ് പറയപ്പെടുന്നതെന്നാണ്’, ഗിന്നസ് പക്രു പറഞ്ഞത്. സുധിയുടെ പ്രിയ സഹപ്രവർത്തകരെല്ലാം താരത്തിന്റെ കുടുംബത്തെ കണ്ടതോടെ സങ്കടകടലിലായി

Also Read
ഭാവി പ്ലാനുകളുമായി പത്ത് വർഷം മുമ്പ് ദീപിക പദുക്കോൺ; വൈറലായി 2013 ലെ അഭിമുഖം, കുട്ടികളുമായി സെറ്റിൽ വരുമെന്ന് താരം

ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് തൃശ്ശൂരിലാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. സുധി അടക്കം നാല് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അതിൽ സുധിക്ക് ജീവൻ നഷ്ടപ്പെട്ടു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയ കലാകാരന്മാർക്ക് ?ഗുരുതരമായി പരിക്കേറ്റിരുന്നു.

Advertisement