ഭാവി പ്ലാനുകളുമായി പത്ത് വർഷം മുമ്പ് ദീപിക പദുക്കോൺ; വൈറലായി 2013 ലെ അഭിമുഖം, കുട്ടികളുമായി സെറ്റിൽ വരുമെന്ന് താരം

76

ഇന്ത്യൻ സിനിമയിലെ തന്നെ വിലപിടിപ്പുള്ള നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. ഷാരുഖ് ചിത്രമായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക ബോളിവുഡിൽ അരങ്ങേറിയത്. 2007 ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ നായികയായി മാറാൻ താരത്തിന് കഴിഞ്ഞു. ഹിറ്റുകൾക്ക് പിന്നാലെ ഹിറ്റുകൾ സമ്മാനിച്ച നടിയെന്ന ഖ്യാതിയും താരത്തിനുണ്ട്.

ഇപ്പോഴിതാ 2013 ൽ താരം നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജീവ് മസദിന്റെ റൗണ്ട് ടേബിളിൽ വച്ച് അന്ന് ദീപിക പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം താൻ വിവാഹിതയും. അമ്മയുമൊക്കെ ആയിട്ടുണ്ടാകും എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഞാൻ കണ്ടതിൽ ഏറ്റവും വലിയ ഫ്രോഡാണ് അജിത്ത്; തമിഴിലെ തലക്കെതിരെ മുൻ നിര നിർമ്മാതാവ്‌

നടിയായില്ലെങ്കി്ൽ എന്താകുമായിരുന്നു എന്ന് എനിക്കറിില്ല. മിക്കവാറും ചുറ്റിന് കുട്ടികളുണ്ടാവും. മൂന്ന് കുട്ടികൾ, കുട്ടികളെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് കൊണ്ടു പോകാൻ പറ്റുന്ന തരത്തിൽ ജോലി ചെയ്യുന്നുണ്ടാകും. സന്തുഷ്ട കുടുംബം. അതേസമയം ഞാൻ ചെയ്യുന്നത് ചെയ്തു കൊണ്ടേ ഇരിക്കും എന്നാണ് താരം പറഞ്ഞത്.

ഇപ്പോൾ ദീപികയുടെ കരിയറിൽ നോക്കുമ്പോൾ അന്ന് പറഞ്ഞത് പോലെ വിവാഹം കഴിക്കുകയും, അഭിനയിക്കുകയും ചെയ്യുന്നുണ്ട് താരമിപ്പോൾ. നടൻ രൺവീർ സിംഗിനെയാണ് ദീപിക വിവാഹം കഴിച്ചിരിക്കുന്നത്. നിരവധി പ്രണയബന്ധങ്ങൾക്ക് ശേഷമാണ് ഇരുവരും അടുക്കുന്നതും, വിവാഹം കഴിക്കുന്നതും.

Also Read
ഈ ഒരു കാരണം കൊണ്ട് പല സിനിമകളും അസിൻ വേണ്ടെന്ന് വെച്ചിരുന്നു; തീരുമാനങ്ങളിൽ ചിലത് പിടിവാശികളായിരുന്നോ, സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി അസിൻ

ഇന്ത്യൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക പദുക്കോൺ. ദീപിക മികച്ചൊരു ബാഡ്മിന്റൺ താരമാകും എന്നാണ് കരുതിയതെങ്കിലും തന്റെ കരിയർ സിനിമയാണെന്നായിരുന്നു താരം പറഞ്ഞത്. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയതാരം ബോളിവുഡിന്റെ ഡ്രീം ഗേളാണ്. അതേസമയം കൈ നിറയെ ചിത്രങ്ങളാണ് താരത്തിനായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനൊടൊപ്പം തന്നെ ട്രിപ്പിൾ എക്‌സ് എന്ന ഹോളിവുഡിൽ പരമ്പരയിലും മികച്ച് വേഷത്തിൽ താരം എത്തുന്നുണ്ട്

Advertisement