Home Entertainment Celebrities

ഞാൻ കണ്ടതിൽ ഏറ്റവും വലിയ ഫ്രോഡാണ് അജിത്ത്; തലക്കെതിരെ തമിഴിലെ നിർമ്മാതാവ്‌

182

തമിഴ് സിനിമയുടെ തലയാണ് അജിത്. ആരാധകരെ ഇത്രത്തോളം ആത്മാർത്ഥമായി കൊണ്ട് നടക്കുന്ന താരങ്ങൾ വളരെ കുറവാണെന്ന് തന്നെ പറയാം. കരിയറിന്റെ തുടക്കകാലത്ത് വളരെ അധികം വിമർശനങ്ങളും, കഷ്ടപ്പാടുകളും നേരിടേണ്ടി വന്ന താരം തന്റെ കഠിനാദ്ധ്വാനത്തിലൂടെ തമിഴിലെ മുൻ നിര നായകന്മാകുടെ ലിസ്റ്റിൽ ഇടംപിടിച്ചു. ഇന്ന് തമിഴിലെ വിലയേറിയ താരമാണ് അജിത്ത്.

സിനിമക്കപ്പുറം ഒരു സിംപിൾ വ്യക്തിയാണ് അജിത്ത്. കുടുംബത്തിനാണ് താരം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഒരു സിനിമയിൽ അഭിനയിച്ചതിന് ശേഷം അതിന്റെ പ്രമോഷൻ പരിപാടികളിലോ, ഫാൻ മീറ്റുകളിലോ താരം പങ്കെടുക്കാറില്ല. തന്റെ ഫാൻസ് അസോസിയേഷൻ പിരിച്ച് വിടാൻ ധൈര്യം കാണിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അജിത്ത്. തന്നെ തലയെന്ന് അഭിസംബോധന ചെയ്യേണ്ടതില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisements

Also Read
ഈ ഒരു കാരണം കൊണ്ട് പല സിനിമകളും അസിൻ വേണ്ടെന്ന് വെച്ചിരുന്നു; തീരുമാനങ്ങളിൽ ചിലത് പിടിവാശികളായിരുന്നോ, സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി അസിൻ

ഇപ്പോഴിതാ തീർത്തും ജന്റിൽമാൻ പരിവേഷമുള്ള അജിത്തിന്റെ ഇമേജ് വെറും കാപട്യമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തമിഴകത്തെ മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ. നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ച അദ്ദേഹം അജിത്തിനെ നായകനാക്കിയും സിനിമ ചെയ്തിരുന്നു. അജിത്ത് തന്നിൽ നിന്നും പണം വാങ്ങി പറ്റിച്ചു എന്നാണ് മാണിക്കം നാരായണൻ പറയുന്നത്.

1995 ലാണ് അജിത്ത് തന്നെ വഞ്ചിച്ചതെന്ന് മാണിക്കം പറയുന്നുണ്ട്. ഇപ്പോൾ കാണുന്നപ്പോലെ അന്ന് അജിത്ത് വളരെ മികച്ച താരമൊന്നും ആയിരുന്നില്ല. എന്റെ സിനിമയിൽ അഭിനയിക്കാം എന്ന് പറഞ്ഞ് അന്ന് അദ്ദേഹം കുറച്ച് പണം വാങ്ങി. 15 ലക്ഷമാണ് അന്ന് താൻ അജിത്തിന് നല്കിയത്. അദ്ദേഹത്തെ വിശ്വസിച്ച് കൊണ്ട് ഞാനാ പണം നല്കുകയും ചെയ്തു. പക്ഷേ ആ സിനിമയിൽ നിന്ന് അജിത്ത് പിന്മാറി.


Also Read
ഭർത്താവിനെ ഞാൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിച്ചു; എല്ലാവർക്കും ഉള്ളത് പോലെ എനിക്കും അതുണ്ടാവാൻ, അത് സാധാരണമാണ്; പക്ഷേ എനിക്ക് ചിലത് മറി കടക്കാൻ അവരുടെ സഹായം ലഭിച്ചു; തുറന്ന് പറച്ചിലുമായി കാജൾ അഗർവാൾ
തന്റെ മറ്റൊരു പടത്തിൽ അഭിനയിക്കുമ്പോൾ പണം തിരികെ നല്കാം എന്ന് പറഞ്ഞ് പിന്നീട് അജിത്ത് ബന്ധപ്പെട്ടിരുന്നു. പക്ഷേ അജിത്ത് തനിക്ക് പണം തിരികെ നല്കിയില്ല. അന്ന് എന്താണ് ഇതിനെ കുറിച്ച് പറയാതിരുന്നത് എന്ന് പലരും മാണിക്കത്തോട് ചോദിച്ചെങ്കിലും, തുറന്ന് പറയാൻ തെളിവില്ലായിരുന്നു എന്നാണ് അദ്ദേഹം മറുപടി നല്കിയത്.

മാണിക്കം നാരായണന്റെ വാക്കുകൾ ഇങ്ങനെ;അജിത്ത് നല്ല നടനാണ്. ജീവിതത്തിലും അവൻ അഭിനയിക്കുകയാണ്. ആദ്യം മനുഷ്യനാകാൻ പഠിക്കണം. അവൻ എന്നെ വഞ്ചിച്ചു. പണം വാങ്ങിയിട്ട് തിരികെ തന്നില്ല. അന്ന് ഇത് പറയാൻ എന്റെ പക്കൽ തെളിവുകളൊന്നുമില്ലാതെ പോയി. പക്ഷെ ഇന്ന് എന്റെ പക്കൽ തെളിവുകളുണ്ട്. അജിത്ത് ജെന്റിൽമാൻ അല്ല. അങ്ങനെ ഒരു ഇമേജുണ്ടാക്കിയെടുത്തതാണ്. തന്നെക്കുറിച്ച് പൊക്കിയെഴുതാൻ മാധ്യമപ്രവർത്തകർക്ക് പണം നൽകുന്നുണ്ട്. അവൻ ഫ്രോഡാണ് എന്നാണ് നാരായണൻ പറഞ്ഞത്

Advertisement