Home Entertainment Celebrities

കീർത്തി നയൻതാരക്ക് തൊട്ടു പിന്നിലെത്തും; വിജയുമായുള്ള ഗോസിപ്പ് വ്യാജം; തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു

277

സിനിമാ കുടുംബത്തിൽ നിന്ന് വന്ന് ഇന്ന് തെന്നിന്ത്യയിലെ അവിഭാജ്യഘടകമായി മാറിയ നടിയാണ് കീർത്തി സുരേഷ്. ഗീതാജ്ഞലി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന താരമായി മാറിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മികച്ച സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തിയതാരം മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

ഇപ്പോഴിതാ കീർത്തി സുരേഷിന്റെ കരിയർ ഗ്രാഫിനെ കുറിച്ച് തുറന്ന് പറയുകയാണ് തമിഴിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ചെയ്യാറു ബാലു. തമിഴിലെ ലേഡി സൂപ്പർഡ സ്റ്റാർ നയൻതാരക്ക് തൊട്ടുപിന്നാലെ കീർത്തി സുരേഷ് എത്തുമെന്നാണ് ചെയ്യാറു ബാലു പറയുന്നത്. എത്ര വലിയ സിനിമ ആണെങ്കിലും, വലിയസിനിമ ആണെങ്കിലും അതിന്റെ പ്രമോഷൻ പരിപാടികളിലും മറ്റും പങ്കെടുക്കാൻ ഒരു മടിയുമില്ലാത്ത നടിയാണ് കീർത്തി സുരേഷ്. സിനിമയിലേക്കുള്ള വഴി വളരെ എളുപ്പമാണെങ്കിലും അവിടെ പിടിച്ച് നില്ക്കാൻ സാധിക്കുക എന്നത് പ്രശംസനീയമായ കാര്യമാണ്. കീർത്തി ചെയ്തുക്കൊണ്ടിരിക്കുന്നതും അതാണ്.

Advertisements

Also Read
ഭാവി പ്ലാനുകളുമായി പത്ത് വർഷം മുമ്പ് ദീപിക പദുക്കോൺ; വൈറലായി 2013 ലെ അഭിമുഖം, കുട്ടികളുമായി സെറ്റിൽ വരുമെന്ന് താരം

അതേസമയം കീർത്തിയും, ഇളയദളപതി വിജയും തമ്മിൽ പ്രണയത്തിലാണെന്നും, ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നതും എന്നുള്ള വാർത്തകൾ തീർത്തും വാസ്തവ വിരുദ്ധമാണ്. വിജയ്ക്ക് അമ്പത് വയസ്സ് ആകാറായി. കീർത്തിയാകട്ടെ ചെറുപ്പവും. ഒരുമിച്ച് അഭിനയിക്കുന്ന നടിനടന്മാരെ കുറിച്ച് ഗോസിപ്പുകൾ വരുന്നത് സാധാരണമാണ് എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.

കീർത്തി തടി കുറച്ച് അഭിനയിക്കാൻ ശ്രമിച്ചത് വളരെ അധികം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കീർത്തിക്ക് അവസരങ്ങൾ ലഭിക്കില്ല എന്നുവരെ പറഞ്ഞവരുണ്ട്. പക്ഷേ അതിനെയെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് താരം സിനിമകളിൽ സജീവമായത്. ദസ്‌റക്ക് ശേഷം കീർത്തി സുരേഷ് ചെയ്ത ഗംഭീര വേഷമാണ് മാമന്നനിലേത്. ഈയടുത്താണ് കീർത്തി സുരേഷിനെ കുറിച്ച് മറ്റൊരു ഗോസിപ്പ് പുറത്ത് വന്നത്.

Also Read
ഞാൻ കണ്ടതിൽ ഏറ്റവും വലിയ ഫ്രോഡാണ് അജിത്ത്; തമിഴിലെ തലക്കെതിരെ മുൻ നിര നിർമ്മാതാവ്‌

തന്റെ സുഹൃത്തിന്റെ ഫോട്ടോ പങ്ക് വെച്ചതിന് ശേഷം വന്ന ഗോസിപ്പ് ആദ്യമൊക്കെ തമാശയയാണ് എടുത്തത്്. പിന്നീട് അത് തന്നെ അലോരസപ്പെടുത്തിയെന്നും കീർത്തി തുറന്ന് പറഞ്ഞിരുന്നു. മകളെ കുറിച്ച് ഗോസിപ്പുകൾ വരുന്നതിനെ കുറിച്ച് അടുത്തിടെ മേനക സുരേഷ് പ്രതികരിച്ചിരുന്നു.

Advertisement