തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് അമല പോൾ. മലയാളിയായ അമല പോൾ പക്ഷേ തിളങ്ങിയത് തമിഴ് സിനിമയിലാണെന്ന് മാത്രം. തെലുങ്കിലും തന്റെ സാന്നിധ്യം അറിയിക്കാൻ അമലക്ക് സാധിച്ചു. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നടി തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പമാണ് കൂടുതലും അഭിനയിച്ചത്. സിനിമയിൽ കത്തി നില്ക്കുന്ന സമയത്താണ് അമല പോൾ വിവാഹിതയാകുന്നത്. സംവിധായകനായ വിജയ് ആയിരുന്നു അമലയുടെ ഭർത്താവായി എത്തിയത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. വിവാഹമോചനത്തോടെ സിനിമയുടെ കാര്യത്തിൽ അമല സെലക്ടീവായി.
2010 പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെയാണ് അമല പോൾ വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ മൈനയിൽ അമലയുടെ നായകനായി എത്തിയ വിദാർത്ഥ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമല പോളുമായുള്ള ഒരു രംഗത്തിൽ താൻ വല്ലാതെ ബുദ്ധിമുട്ടി എന്നാണ് താരം പറയുന്നത്. സിനിമയിൽ അമലയെ ചുംബിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. വിദാർത്ഥിന്റെ വാക്കുകൾ ഇങ്ങനെ:

‘ആ സിനിമയിൽ ഒരു ചുംബന രംഗമുണ്ടായിരുന്നു. ഞാനേറെ ബുദ്ധിമുട്ടിപ്പോയി. അമലയുടെ മുഖത്തിനടുത്തേക്ക് എത്തുമ്പോൾ പേടി തോന്നി. ഇരുപത് ടേക്കുകൾ വരെ അന്ന് ഞാൻ പോയി. പക്ഷേ ശരിയായില്ല. സീൻ തീർക്കാൻ ഏറെ കഷ്ട്ടപ്പെട്ടു”. മൈനക്ക് മുൻപ് വിദാർത്ഥ് സിനിമകൾ ചെയ്തിരുന്നെങ്കിലും മൈനക്ക് ശേഷമാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
അതേസമയം തന്റെ പുതിയ സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് അമലയും ഈയടുത്തിടെ പറഞ്ഞിരുന്നു. അമലയുടെ പുറത്തിറങ്ങാനുള്ള സിനിമയാണ് പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതം. സിനിമയുടെ ട്രെയിലറർ പുറത്ത് വന്നപ്പോൾ ഈ രംഗം ചർച്ചയായി മാറിയിരുന്നു. സിനിമയിലെ ചുംബനരംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് വലിയ കാര്യമല്ലെന്നും, നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അന്ന് അമല നല്കിയ മറുപടി.

മലയാളത്തിൽ ഈയടുത്ത് അമല അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയായിരുന്നു ടീച്ചർ. ഒരിടവേളക്ക് ശേഷമാണ് അമല സിനിമയിൽ വീണ്ടും സജീവമാകുന്നത്. പൊന്നിയിൽ സെൽവൻ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിലേക്ക് അമലയെ തേടി ഓഫർ വന്നെങ്കിലും താരം അതെല്ലാം നിരസിക്കുകയായിരുന്നു. അമല തന്നെ നിർമ്മിച്ച് അമല തന്നെ അഭിനയിച്ച പടമായിരുന്ന കഡാവറായിരുന്നു താരത്തിന്റെ തിരിച്ച് വരവിൽ ഒരുങ്ങിയ സിനിമ. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ സിനിമക്ക് സാധിച്ചില്ല. നിലവിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് അമല പോൾ









