Home Entertainment Celebrities

പ്രണയവിവാഹം, വിഷ്ണുവിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് അനുസിത്താര, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

628

ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്നും സിനിമയില്‍ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടുക ആയിരുന്നു അനു സിത്താര.

Advertisements

മലയാളത്തിന്റെ സൂപ്പര്‍ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താരയുടെ കടന്നു വരവ്. ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്.

Also Read: ഒത്തിരി നല്ല ക്വാളിറ്റീസുണ്ട്, സാഗറേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എന്നുവെച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ, സാഗര്‍ സൂര്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് സെറീന

പിന്നീട് ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും ചെറിയ വേഷങ്ങളില്‍ എത്തി. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളില്‍ എത്തയതോടെയാണ് അനു സിത്താരയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, താരരാജാവ് മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലും അനു സിത്താര അഭിനയിച്ചിരുന്നു.

പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. വിഷ്ണുപ്രസാദാണ് ഭര്‍ത്താവ്. 2015ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ അനു പങ്കുവെച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read; അഭിനയിക്കാനറിയില്ല, സൗന്ദര്യവുമില്ല, പക്ഷേ സ്വയം മാര്‍ക്കറ്റ് ചെയ്യാനറിയാം, ഷാരൂഖ് ഖാനെ കുറിച്ച് പാക് നടി പറയുന്നു

വിഷ്ണുവിനൊപ്പമുള്ള ഒരു ഫോട്ട സോഷ്യല്‍മീഡിയയില്‍ അനു പങ്കുവെച്ചു. ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്ന ക്യാപ്‌നോടെയായിരുന്നു അനു ചിത്രം പങ്കുവെച്ചത്. ഒത്തിരി ആരാധകരാണ് ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.

Advertisement