Home Entertainment Celebrities

ഈ ചെറിയ പ്രായത്തിൽ ഒരു കുഞ്ഞിനെ കിട്ടിയത് കൊണ്ട് എനിക്ക് കുഞ്ഞുങ്ങളെ നോക്കാൻ നന്നായി അറിയാം; വെളിപ്പെടുത്തി പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി

169

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി. സോഷ്യൽ മീഡിയയിലും സജീവമായ താരം യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട്.

ഇടയ്ക്ക് താരത്തിന്റെ യൂട്യൂബ് ചാനൽ മാറുകയും ചെയ്തിരുന്നു. യൂട്യൂബ് കൈകാര്യം ചെയ്തിരുന്നവർ തന്നെ ചതിച്ചു എന്നാണ് താരം പറഞ്ഞത് തന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും തനിക്ക് ലഭിച്ചിരുന്നില്ല എന്നും പറയുന്നു. പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതു കൊണ്ടാണ് യൂട്യൂബ് മറ്റൊരു ടീമിനെ ഏൽപ്പിച്ചതെന്നും ഇപ്പോൾ താൻ സ്വന്തമായാണ് യൂട്യൂബ് നോക്കുന്നത് എന്നും ഒക്കെ താരം വെളിപ്പെടുത്തിയിരുന്നു.

Advertisements

കോട്ടയം സ്വദേശിനിയായ മീനാക്ഷിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ഇവരിൽ ഒരാളുമായി ആറു വയസ്സിന്റെയും മറ്റൊരാളുമായി 13 വയസ്സിന്റെയും പ്രായവ്യത്യാസമാണ് മീനാക്ഷിക്ക് ഉള്ളത്. താരത്തിന്റെ ഇളയ സഹോദരൻ മീനാക്ഷിയെ പോലെ തന്നെ അഭിനയ ലോകത്ത് തന്നെ സജീവമാണ. കള അടക്കമുള്ള സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും താരത്തിന്റെ സഹോദരൻ അമ്പാടി അഭിനയിക്കുന്നുണ്ട്.

ALSO READ- ഏറ്റവും പവിത്രമായ ബന്ധമാണത്; ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്ന് ബാല; അമൃത സുരേഷിനെ ഉദ്ദേശിച്ചാണോ എന്ന് സംശയിച്ച് ആരാധകർ

ഇപ്പോൾ തന്നെക്കാൾ തിരക്കാണ് അമ്പാടിക്ക് എന്നാണ് മീനാക്ഷി പറയുന്നത്. വലിയ പ്രായവ്യത്യാസം ഉള്ളതിനാൽ തന്നെ അമ്മയുടെ സ്ഥാനമാണ് അനിയന്മാർക്ക് മുന്നിൽ എന്നും മീനാക്ഷി പറയുന്നു. അവർക്ക് മുന്നിൽ താൻ ഒരു നല്ല ചേച്ചിയാണ് എന്നും ആണ് മീനാക്ഷി പറയുന്നുണ്ട്.

സ്‌കൂളിലെ കാര്യങ്ങൾ ഒന്നുപോലും വിടാതെ താൻ അവരോട് പങ്കുവയ്ക്കാറുണ്ട് അമ്മയും അച്ഛനുമായി തനിക്ക് നല്ല സൗഹൃദമാണ് തന്റെ എല്ലാ കാര്യങ്ങളും ഒന്നുപോലും വിടാതെയാണ് അവരോട് പറയുന്നത്. ഇക്കാര്യത്തിൽ തന്റെ സുഹൃത്തുക്കൾക്ക് പോലും അസൂയ ഉണ്ടെന്നും മീനാക്ഷി പറയുന്നു.

ALSO READ-മിസ്റ്റർ വിനായകൻ, ഉമ്മൻചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ്; വിനായകന് എതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ അനീഷ് ജി

അതേസമയം, ആദ്യത്തെ അനിയനുമായി ആണ് ഞാൻ ഏറെയും വഴക്ക് ഉണ്ടാക്കുന്നത് അവനുമായി ആറു വയസ്സ് വ്യത്യാസമാണ് എനിക്കുള്ളത് അവൻ വെറുതെ വന്നു ചൊറിയും ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ടെന്നും മീനൂട്ടി വെളിപ്പെടുത്തി.

താൻ ഒരു നല്ല ചേച്ചിയാണെന്നാണ് തന്റെ ധാരണ. കാരണം അവരുടെ എല്ലാ കാര്യങ്ങളും അവർ എന്നോട് വന്ന് അമ്മയോട് പറയുന്നതുപോലെ പറയും. ഏറ്റവും വലിയ അനിയനും താനും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമാണുള്ളത് അതുകൊണ്ട് അമ്മ മാറി നിന്നാലും ഞാൻ ഉണ്ടെങ്കിൽ അനിയന്മാർ ഒക്കെയാണ്.

തനിക്ക് ഈ ചെറിയ പ്രായത്തിൽ ഒരു കുഞ്ഞിനെ കിട്ടിയത് കൊണ്ട് ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കാൻ നന്നായി അറിയാം എന്നും മീനാക്ഷി പറയുകയാണ്.

ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത

Advertisement