കുവൈറ്റ് സിറ്റി: ക്രിമിനല്‍ കേസില്‍ പ്രതികളായ 13000 പേരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടവരും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
2018 മുതലുള്ള 8000 കേസുകളിലെ പ്രതികളാണ് പിടിയിലായത്. വിദേശി കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നവരും അകത്തായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 70 പേരെയാണ് കൊലക്കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 65 പേര്‍ വധശ്രമം നടത്തിയതിനാണ് അറസ്റ്റിലായത്.
Advertisements
  
  
Advertisement 
  
        
            








