Home Entertainment Celebrities

കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷമാക്കി പ്രിയ വാര്യര്‍, വൈറലായി തായ്‌ലന്‍ഡിലെ ചിത്രങ്ങള്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

335

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കൊള്ളയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

Also Read: ഡ്രൈവറുടെ മകളാണെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല, അഭിമാനം മാത്രം, സിനിമയിലെത്തിയത് പണത്തിന് വേണ്ടി, മനസ്സുതുറന്ന് വിന്‍സി അലോഷ്യസ്

അതേ സമയം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ പ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷമാക്കുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

അവധിക്കാലം ആഘോഷിക്കാനായി ബാങ്കോക്കിലേക്ക് പോയിരിക്കുകയാണ് താരവും കൂട്ടുകാരും. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് താരത്തിനൊപ്പമുള്ളത്. ബാങ്കോക്കിലെ ടൂറിസ്റ്റ് സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

Also Read: സ്വന്തം കഴിവുകൊണ്ട് അറിയപ്പെടണം, ശങ്കറിന്റെ മകളെന്ന പ്രിവിലേജ് ഒന്നും എനിക്ക് വേണ്ട, തുറന്നുപറഞ്ഞ് അദിതി

ഏറ്റവും പുതിയതായി ഒരു ഹോട്ട് ബിക്കിനി ഫോട്ടോഷൂട്ടാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഫീഫീ ഐലന്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു ബ്ലൂ ആന്‍ഡ് ബ്ലൂ ബി്ക്കിനിയിലാണ് പ്രിയ എത്തിയത്. ചിത്രം ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.

Advertisement