ഡ്രൈവറുടെ മകളാണെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല, അഭിമാനം മാത്രം, സിനിമയിലെത്തിയത് പണത്തിന് വേണ്ടി, മനസ്സുതുറന്ന് വിന്‍സി അലോഷ്യസ്

39825

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 2022 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. മികച്ച ചിത്രവും നന്‍പകല്‍ നേരത്ത് മയക്കം ആണ്.

Advertisements

മികച്ച നടിയായി വിന്‍സി അലോഷ്യസിനെയാണ് തെരഞ്ഞെടുത്തത്. രേഖ എന്ന സനിമക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശ്തി പത്രവുമാണ് സമ്മാനം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മികച്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

Also Read: സ്വന്തം കഴിവുകൊണ്ട് അറിയപ്പെടണം, ശങ്കറിന്റെ മകളെന്ന പ്രിവിലേജ് ഒന്നും എനിക്ക് വേണ്ട, തുറന്നുപറഞ്ഞ് അദിതി

നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി അഭിനയലോകത്തേക്ക് ചേക്കേറിയത്. ഇപ്പോഴിതാ മുമ്പ് വിന്‍സി തന്‌റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നാട്ടിന്‍ പുറത്തെ ഒരു സാധാരണ കുടുംബത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്നും അച്ഛന്‍ അലോഷ്യസ് ഒരു ഡ്രൈവറായിരുന്നുവെന്നും വിന്‍സി പറയുന്നു,

താന്‍ എപ്പോഴും സിനിമയായിരുന്നു സ്വപ്‌നം കണ്ടത്. സിനിമയില്‍ നിന്നും നല്ല പ്രതിഫലം കിട്ടുമെന്നും അതുകൊണ്ട് ഒരു വീടുവെക്കാമെന്നു നന്നായി ജീവിക്കാമെന്നുമൊക്കെയായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്നും നടിയാവണമെന്ന ആഗ്രഹം താന്‍ അമ്മയോട് പറഞ്ഞിരുന്നില്ലെന്നും സാധാരണ ഡ്രൈവറുടെ മോളാണെന്നും ഐശ്വര്യ റായ് ഒന്നുമല്ലെന്നും അമ്മ ഒരു ദയയുമില്ലാതെ പറയുമെന്നും വിന്‍സി പറഞ്ഞു.

Also Read: അക്കാര്യത്തിൽ ഷീല അതീവ ദുഖിതയാണ്; സിനിമ അവരെ കൊണ്ടാടിയിട്ടും സ്വന്തം മകന് ഒന്നും ആവാൻ സാധിച്ചില്ല; ഷീലയുടെ വിഷമം പറഞ്ഞ് ചെയ്യാറു ബാലു

അമ്മ അങ്ങനെ പറയുമ്പോള്‍ താന്‍ ചിന്തിച്ചിരുന്നത് എന്താ ഒരു ഡ്രൈവറുടെ മകള്‍ക്ക് നടിയായിക്കൂടേ എന്നായിരുന്നു. കൊച്ചിയില്‍ പഠിക്കാന്‍ പോയപ്പോഴായിരുന്നു റിയാലിറ്റി ഷോകളില്‍ ഓഡിഷന് പോയതെന്നും അങ്ങനെ നായികാ നായകനില്‍ അവസരം കിട്ടിയെന്നും പഠിക്കാന്‍ വിട്ടിട്ട് ഇതാണോ പണിയെന്ന് ചോദിച്ച് അമ്മയും അപ്പനും വഴക്ക് പറഞ്ഞിരുന്നുവെന്നും എന്നാല് പരിപാടി ശ്രദ്ധിക്കപ്പെട്ടതോടെ എല്ലാവരും പിന്തുണയായിരുന്നുവെന്നും വിന്‍സി പറയുന്നു.

Advertisement