Home Entertainment Celebrities

ഫോണില്‍ തുരുതരാ കോളുകള്‍, എന്റെ ലീക്ക്ഡ് വീഡിയോസ് പുറത്തുവന്നുവെന്ന് പറഞ്ഞായിരുന്നു പലരും വിളിച്ചത്, അനുഭവം തുറന്നുപറഞ്ഞ് മാളവിക മേനോന്‍

1092

അഭിനയ രംഗത്ത് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

Also Read: വിനായകനെ ഒത്തിരി ഇഷ്ടം, അദ്ദേഹത്തെ പോലെ ഒരാളെ ഇതുവരെ കണ്ടിട്ടില്ല, തികച്ചും വ്യത്യസ്തന്‍, തുറന്നുപറഞ്ഞ് രജിഷ വിജയന്‍

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയ തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മാളവിക.ഒരു ദിവസം തന്റെ ഫോണിലേക്ക് തുരുതുരാ കോളുകള്‍ വന്നുകൊണ്ടിരുന്നുവെന്നും തന്റെ ലീക്ക്ഡ് വീഡിയോസ് വന്നുവെന്നായിരുന്നു പലരും പറഞ്ഞതെന്നും മാളവിക പറയുന്നു.

കുറേക്കഴിഞ്ഞാണ് തനിക്ക് കാര്യം മനസ്സിലായത്. തന്റെ പരിചയത്തിലുള്ള ഒരു ഫോട്ടോഗ്രാഫറും അവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയുമൊത്ത് താന്‍ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ ബിഹൈന്‍ഡ് ദ സീനിന്റെ കുറച്ച് ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത വീഡിയോയായിരുന്നു പ്രചരിച്ചതെന്നും തന്നോട് ഇക്കാര്യത്തെ പറ്റി ചോദിച്ചവരോടെല്ലാം മറുപടി പറഞ്ഞിട്ടുണ്ടെന്നും മാളവിക പറയുന്നു.

Also Read: നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയതായി മൗനി റോയ്; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ മോശം കമന്റുകള്‍ ഇടുന്നവര്‍ക്ക് താന്‍ ഒരു മറുപടിയും കൊടുത്തിട്ടില്ല. എല്ലാവര്‍ക്കും മറുപടി നല്‍കേണ്ട ബാധ്യതയൊന്നും തനിക്കില്ലല്ലോ എന്നും താന്‍ മോശമായിട്ട് ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അക്കാര്യം തനിക്ക് ഉറപ്പുള്ളിടത്തോളം കാലം ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും മാളവിക പറയുന്നു.

Advertisement