Home Entertainment Celebrities

സൗഹൃദം പ്രണയമായി, ഒടുവിൽ വിവാഹവും! നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; അനുഗ്രഹിക്കാനെത്തി ഗവർണറും

311

തെന്നിന്ത്യൻ യുവതാരം നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫർ ആണ് വരൻ. നീണ്ടകാലത്തെ പ്രണയത്തിനാണ് വിവാഹത്തിലൂടെ സാഫല്യമായിരിക്കുന്നത്. അവിചാരിതമായി കണ്ടുമുട്ടിയവർ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കഴിഞ്ഞ ഡിസംബറിൽ വിവാഹനിശ്ചയവും നടന്നിരുന്നു. അന്നും ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽമീഡിയ കൈയ്യടക്കിയിരുന്നു.

Advertisements


അതേസമയം വിവാഹദിനത്തിൽ ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിനെത്തി. നടിമാരായ പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ കുമാർ, നിരഞ്ജന അനൂപ് തുടങ്ങിയവരും സിനിമാലോകത്തെ പ്രമുഖരായ ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി.

ALSO READ- ‘ഒരുപക്ഷേ എന്റെ തെറ്റായിരിക്കാം’; ആറുമാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ദീപ രാഹുൽ ഈശ്വർ; എല്ലാ മക്കൾക്കും ഒരേ പ്രാധാന്യം നൽകൂവെന്ന് ആരാധകർ

നേരത്തെ, ഡിസംബർ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിലും സെലിബ്രിറ്റികളെത്തിയിരുന്നു. ‘സൗഹൃദത്തിൽ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്‌നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം!’,- എന്നാണ് നൂറിൻ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി. കൊല്ലം സ്വദേശിയായ നൂറിൻ ഷെരീഫ് ഒമർ ലുലുവിന്റെ തന്നെ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ആണ് ബിഗ് സ്‌ക്രീനിൽ എത്തിയത്.


ശേഷം ഒമർ ലുലുവിൻറെ തന്നെ ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചു. വിധി ദ് വെർഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബർമുഡ തുടങ്ങിയ ചിത്രങ്ങളിലും നൂറിൻ വേഷമിട്ടു.

2019 ൽ പുറത്തെത്തിയ ജൂൺ എന്ന ചിത്രത്തിൽ അഭിനേതാവായിട്ടാണ് ഫഹിം സഫർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാലിക്, ഗ്യാങ്‌സ് ഓഫ് 18, മധുരം,പതിനെട്ടാം പടി, ത്രിശങ്കു എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മധുരത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ഫഹീം സഫർ.

Advertisement