Home Entertainment Celebrities

ഇഷ്ടമുണ്ടായിട്ടല്ലേ, പക്ഷേ ചെയ്‌തേ പറ്റൂ, പമ്പില്‍ പെട്രോളടിക്കുന്ന ജോലി ചെയ്ത് മനോജ് കെ ജയന്‍, വൈറലായി വീഡിയോ

1165

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. നടി ഉര്‍വശിയുമായുള്ള ആദ്യവിവാഹ ബന്ധം തകര്‍ന്നതോടെ മനോജ് കെ ജയന്‍ ആശയെ വിവാഹം ചെയ്തിരുന്നു.

Also Read: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല, പുതിയ വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍, ഞെട്ടി ആരാധകര്‍

ആശയ്ക്ക് ഒരു മകനുണ്ട് അമൃത്. ഇരുവരും ലണ്ടനിലാണ് താമസം. ഭാര്യ ആശയും മകനും ഇപ്പോള്‍ ലണ്ടനിലാണെന്നും അവിടെ തങ്ങള്‍ക്ക് വീടുണ്ടെന്നും മകന്‍ അവിടെ പഠിക്കുകയാണെന്നും മനോജ് കെ ജയന്‍ മുന്‍പ് വിശദീകരിച്ചിരുന്നു.

അടുത്ത കാലത്തായി സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പമ്പില്‍ പെട്രോള്‍ അടിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. അതേസമയം താരം പമ്പില്‍ ജോലിക്ക് കയറിയതല്ലെന്ന് വ്യക്തമാണ്.

Also Read: ഇത് രണ്ടാംജന്മം, ഒരു വര്‍ഷത്തിന് ശേഷം അമ്മയെ കാണാന്‍ ചെന്നൈയിലേക്ക്, വിശേഷങ്ങള്‍ പങ്കുവെച്ച് ബാലയും എലിസബത്തും

ലണ്ടനില്‍ എത്തിയാല്‍ ഇങ്ങനെയൊക്കെ ചെയ്‌തേ മതിയാവൂ എന്നായിരുന്നു വീഡിയോയില്‍ മനോജ് കെ ജയന്‍ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഭാവിയില്‍ ഇത് ഉപകാരപ്പെട്ടേക്കുമെന്നായിരുന്നു ചിലരുടെ കമന്റ്.

Advertisement