Home Entertainment Celebrities

ഞാൻ പാടിയ ആ പാട്ട് ഹിറ്റായതോടെ അദ്ദേഹം എന്നെ വിളിക്കാതെ ആയി; എ ആർ റഹ്‌മാന് വേണ്ടി പാടിയത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല; പെട്ടെന്നാണ് എല്ലാം നിർത്തിയത്; ഇതുവരെ പറയാത്ത കഥകൾ പറഞ്ഞ് ഗായിക മിൻമിനി

3607

സ്വാഗതം എന്ന സിനിമയിലൂടെ രാജാമണി സാർ മലയാളത്തിന് സമ്മാനിച്ച ഗായികയാണ് മിനി ജോസഫ് എന്ന മിന്മിനി. മിന്മിനിയുടെ ശബ്ദം മാധുര്യം തിരിച്ചറിഞ്ഞ ഗായകൻ ജയചന്ദ്രൻ ഇളയരാജയോട് മിനിയുടെ പേര് ശുപാർശ ചെയ്തു. അങ്ങനെ 1991 ൽ മിനിയും അച്ഛനും ഇളയരാജയെ കാണാനായി ചെന്നു. ഒരു കീർത്തനം ആലപിക്കാനാണ് മിനിയോട് ആദ്യം ഇളയരാജ ആവശ്യപ്പെട്ടത്. പക്ഷേ കീർത്തനം അറിയില്ല എന്ന് മിനി പറഞ്ഞതോടെ ഇഷ്ടമുള്ള പാട്ട് പാടാനായി നിർദ്ദേശം.

ആദ്യഗാനം കേട്ട് കഴിഞ്ഞപ്പോൾ മറ്റൊന്ന് കൂടി പാടാൻ ഇളയരാജ മിനിയോട് ആവശ്യപ്പെട്ടു. മിനിയുടെ സ്വരമാധുര്യം അദ്ദെഹത്തെ ഹഠാദാകർഷിച്ചു.അതേ ദിവസം തന്നെ ഇളയരാജ മിനിയെ കൊണ്ട് ‘ മീര ‘ എന്ന തമിഴ് ചിത്രത്തിലെ പാട്ടു പാടിച്ചു.മിനി ജോസഫ് എന്ന പേര് മാറ്റി തമിഴ് ചുവ ഉള്ള ‘ മിന്മിനി ‘ എന്ന പേര് സമ്മാനിച്ചത് ഇളയ രാജ ആണു. ഇപ്പോഴിതാ ഇളയരാജക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മിന്മിനി. റഹ്‌മാന്റെ പാട്ട് ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിച്ചിട്ടില്ല എന്നാണ് ഗായിക പറയുന്നത്.

Advertisements

Also Read
ദ്വയാർത്ഥം വരുന്ന വരികൾ എനിക്ക് മനസ്സിലാകാറില്ല; എനിക്കെതിരെ പരാതി പറഞ്ഞവരുണ്ട്; അതിന്റെ പേരിൽ പ്രശസ്ത സംഗീത സംവിധായകൻ ഉപദേശിച്ചിട്ടും ഉണ്ട്; മനസ്സ് തുറന്ന് കെ എസ് ചിത്ര

എം.ജി. ശ്രീകുമാർ അവതരിപ്പിക്കുന്ന പാടാം നേടാം പണം നേടാം സംഗീതപരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനിയുടെ വെളിപ്പെടുത്തൽ. മിന്മിനിയുടെ വാക്കുകൾ ഇങ്ങനെ; ‘മദ്രാസിൽ വച്ചുണ്ടായ ഒരു തിക്താനുഭവം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. രാജാ (ഇളയരാജ) സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവും. ദേവാ സാറിന്റെയും വിദ്യാസാ?ഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകൾ മുമ്പ് പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാർ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്.

ഇത് ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിങ് എ.വി.എം.ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ?ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി.

Also Read
മഞ്ജുവിന് ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ലായിരുന്നു; പക്ഷേ ഒറ്റ രാത്രിക്കൊണ്ട് അവർ പോസറ്റീവായ ഒരു തീരുമാനമെടുത്തു; തമിഴിൽ അവർക്ക് ഔ സിനിമയിലൂടെ ഒരു നല്ല് എൻട്രി ലഭിക്കേണ്ടതായിരുന്നു; വെളിപ്പെടുത്തലുമായി സിബി മലയിൽ

പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്. അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരഞ്ഞു. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല’, മിൻമിനി പറഞ്ഞു. രാജാ സാറിന് വലിയ വാത്സല്യമായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നതെന്നും മിൻമിനി വ്യക്തമാക്കി.

Advertisement