Home Entertainment Celebrities

ആ സ്‌നേഹവും കരുതലും കാണുമ്പോള്‍ മനസ്സ് നിറയുന്നു, ലക്ഷ്മി നായരെ അഭിനന്ദിച്ച് ആരാധകര്‍, വൈറലായി പുതിയ വീഡിയോ

74

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായര്‍. നിരവധി കുക്കറി ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായര്‍ക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായിട്ടും ലക്ഷ്മി നായര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായര്‍ രചിച്ചിട്ടുണ്ട്.

Advertisements

മാജിക് ഓവന്‍ സീരീസില്‍ പാചക കല, പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായര്‍ അജയ് കൃഷ്ണന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.

Also Read: വളരെ നല്ല മനുഷ്യന്‍, എന്നെ കണ്ടത് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ, ദിലീപേട്ടനെ വാനോളം പുകഴ്ത്തി തമന്ന

സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായര്‍ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ലക്ഷ്മി ഏറ്റവും പുതുതായി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഡെ ഇന്‍ മൈ ലൈഫ് വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ച് പറയുകയാണ് ലക്ഷ്മി. ചോറും വന്‍പയര്‍ തോരനും കല്ലില്‍ അരച്ച ചമ്മന്തിയും ഉണക്കമീനും പുളിയില്ലാത്ത തൈരുമാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണമെന്നും ആര് തന്‌റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് ചോദിച്ചാലും താന്‍ നിസ്സംശയം ഇതാണ് പറയുന്നതെന്നും ലക്ഷ്മി പറയുന്നു.

Also Read: വിവാഹം എന്ന് അവസാനിപ്പിക്കുമെന്ന് ആരാധകർ. മൂന്ന് ബന്ധങ്ങൾക്ക് ശേഷം താരം കണ്ടെത്തിയത് ശരത്കുമാറിനെ; ചർച്ചയായി നടി രാധികയുടെ ജീവിതം

ഈ ഡിസംബര്‍ വരെ താന്‍ കേരളത്തില്‍ ഉണ്ടാവുമെന്നും കൃത്യമായി തന്നെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കുമെന്നും ലക്ഷ്മി നായര്‍ പറയുന്നു. ലക്ഷ്മിയുടെ വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

നിങ്ങളോടുള്ള സ്‌നേഹം കൂടിവരികയാണ് എന്നാണ് ഒരാളുടെ കമന്റ്. ഇതിന് ലക്ഷ്മി മറുപടി നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി എന്നായിരുന്നു താരം നല്‍കിയ മറുപടി. വീട്ടിലുള്ളവരോടുള്ള നിങ്ങളുടെ സ്‌നേഹവും കരുതലും കാണുമ്പോള്‍ മനസ്സ് നിറയുന്നുവെന്നും എത്ര തിരക്കിലും കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കുന്ന ആ മനസ്സിന് നന്ദിയെന്നുമൊക്കെയായിരുന്നു മറ്റ് കമന്റുകള്‍.

Advertisement