അച്ഛന്‍ മരിച്ച സമയത്ത് ആരും കൂടെ ഉണ്ടായിരുന്നില്ല, കുറെ പേരെ വിളിച്ചു ആരും വന്നില്ല; ആരൊക്കെയുണ്ട് എന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല എന്ന് അതോടെ ഞാന്‍ പഠിച്ചു; നിഖില വിമല്‍

483

സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി നിഖില വിമലിന്റെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തില്‍ നിഖില കൈകാര്യം ചെയ്തത്. നേരത്തെ ശാലോം ടിവി യിലെ അല്‍ഫോന്‍സാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമല്‍ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.

Advertisements

ചിത്രത്തില്‍ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തും ഈ താരം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ തന്റെ അച്ഛനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ആയിരുന്നു നിഖിലയുടെ അച്ഛന്‍ മരിക്കുന്നത്. ഒരു അപകടം പറ്റിയ അദ്ദേഹം വര്‍ഷങ്ങളോളം അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ആ വേളകളില്‍ താനും അമ്മയും ചേച്ചിയും ആണ് അച്ഛനെ നോക്കിയതെന്ന് നിഖില പറയുന്നു.

15 വര്‍ഷത്തോളം അച്ഛനെ അമ്മ നോക്കി നടി പറയുന്നു. അപകടം പറ്റിയ ശേഷം അച്ഛന് നല്ല വാശിയായിരുന്നു. മധുരമുള്ളതൊക്കെ കഴിക്കണമെന്ന് പറഞ്ഞു വാശിപിടിക്കും. അച്ഛന്റെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചേച്ചിയെയാണ്. അച്ഛന്‍ മരിച്ച സമയത്ത് അമ്മയ്ക്കും ചേച്ചിക്കും കോവിഡ് ആയിരുന്നു. കോവിഡായതോടെ ആര്‍ക്കും വരാനോ കാണാനോ കഴിഞ്ഞില്ല . പാര്‍ട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടി ചേര്‍ന്നാണ് അച്ഛന്റെ ബോഡി എടുത്തത് . ഞാനാണ് അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാന്‍ പോയത് പോലും ഞാന്‍ തന്നെ.

ഇതൊക്കെ ചെയ്യാന്‍ ആരെങ്കിലും വരുമോ എന്ന് അറിയാന്‍ ഞാന്‍ പലരെയും വിളിച്ചു . പക്ഷേ കോവിഡ് ആയതുകൊണ്ട് ആരും വന്നില്ല. അച്ഛന്‍ മരിച്ച ശേഷം ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചു . ആരൊക്കെയുണ്ട് എന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഉണ്ടാവും എന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും ആ സമയത്ത് ഞാന്‍ അവരെ കണ്ടില്ല നടി പറഞ്ഞു.

 

 

Advertisement