41ാം ജന്മദിനം ആഘോഷിച്ച് ഫഹദ് ഫാസില്‍; ചിത്രം പങ്കുവെച്ച് നസ്രിയ, ഈ ഫോട്ടോ എടുത്ത ആളെ മനസിലായോ

158

ആരാധകര്‍ ഏറെയുള്ള നടനാണ് ഫഹദ് ഫാസില്‍. കിടിലന്‍ കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ് ഈ താരം നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ വലിയൊരു സ്ഥാനം നേടിയെടുത്തു ഫഹദ്. ഫഹദ് ഫാസിലിന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ. ഏത് റോള്‍ കൊടുത്താലും അതിഗംഭീരമായി തന്നെ ഈ താരം അവതരിപ്പിക്കും. ഈ നടന്റെ ജന്മദിനമാണ് ഇന്ന്. ഇതിനോടകം നിരവധി താരങ്ങളാണ് ഫഹദിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയത്.

Advertisements

ഇപ്പോഴിതാ പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് നസ്രിയയും. ‘ഞങ്ങളുടെ, എന്റെ ഒരേയൊരു മമ്മുക്ക’, പകര്‍ത്തിയ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് ഷാനുവിന് പിറന്നാള്‍ ആശംസകള്‍ നസ്രിയ അറിയിച്ചത്. ഞാന്‍ എന്റെ ഷാനുവിനെ ഒരുപാട് സ്‌നേഹിക്കുന്നു. ഡയമണ്ടിനേക്കാളും നീ ശോഭിക്കൂ, നിന്നെ പോലെ നീ മാത്രം.

also readഅച്ഛന്‍ മരിച്ച സമയത്ത് ആരും കൂടെ ഉണ്ടായിരുന്നില്ല, കുറെ പേരെ വിളിച്ചു ആരും വന്നില്ല; ആരൊക്കെയുണ്ട് എന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല എന്ന് അതോടെ ഞാന്‍ പഠിച്ചു; നിഖില വിമല്‍

ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്തേ. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു എന്നാണ് നസ്രിയ കുറിച്ചത്. തങ്ങളുടെ പ്രിയ താര രാജാവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരും സഹതാരങ്ങളും എത്തി. 

മലയാളി സിനിമാ ആരാധകരൂടെ ഇഷ്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമയിലെ പോലെതന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുകയാണ് ഈ താരദമ്പതികള്‍ ഇപ്പോള്‍. സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്.

 

 

Advertisement