വളരെ നല്ല മനുഷ്യന്‍, എന്നെ കണ്ടത് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ, ദിലീപേട്ടനെ വാനോളം പുകഴ്ത്തി തമന്ന

88

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു.

Advertisements

മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

Also Read: എന്റെ സ്വന്തം ജ്യേഷ്ഠനെ പോലെ, മമ്മൂക്കയ്ക്ക് അതുപോലെ ഒരു അടുപ്പം എന്നോട് ഉണ്ടോയെന്നറിയില്ല, മനസ്സ് തുറന്ന് റഹ്‌മാന്‍

തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ദിലീപാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് വിവരം. ദിലീപും അരുണ്‍ ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഒത്തിരി ആരാധകരുള്ള തമന്ന എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വലിയ പ്രത്യേകത. ഒരു റാണിയുടെ ലുക്കിലാണ് താരം. ഇപ്പോഴിതാ ദിലീപിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് തമന്ന. തന്നെ ദിലീപേട്ടന്‍ സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ് കണ്ടതെന്ന് തമന്ന പറഞ്ഞു.

Also Read: വിവാഹം എന്ന് അവസാനിപ്പിക്കുമെന്ന് ആരാധകർ. മൂന്ന് ബന്ധങ്ങൾക്ക് ശേഷം താരം കണ്ടെത്തിയത് ശരത്കുമാറിനെ; ചർച്ചയായി നടി രാധികയുടെ ജീവിതം

വളരെ ലളിതനായ ഒരാളാണ് ദിലീപേട്ടന്‍. തനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് നല്ലൊരു അവരമായി കാണുന്നുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. രജനികാന്ത് നായകനായി എത്തിയ ജയിലര്‍ ആണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രം.

Advertisement