ഇത്രയും യൂട്യൂബേഴ്‌സ് ഉണ്ടായിട്ടും ആരും ചോദിച്ചില്ല ഞാനും അമൃതയും എന്തിനാണ് വേര്‍പിരിഞ്ഞതെന്ന്, വീണ്ടും തുറന്നടിച്ച് ബാല

1132

2 മച്ച് എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരമാണ് ബാല. തെലുങ്കിന് പുറമേ മലയാളത്തിലും, തമിഴിലും ബാല തന്റെ കഴിവ് തെളിയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിങ്ങറിനിടെ പരിചയപ്പെട്ട ഗായിക അമൃതയേയാണ് താരം ആദ്യം വിവാഹം കഴിച്ചത്.

Advertisements

എന്നാല്‍ ഈ ബന്ധം തകര്‍ന്നതോടെ താരം വിവാദങ്ങളില്‍ അകപ്പെട്ടു. തന്റെ പ്രവര്‍ത്തികളിലൂടെ, അഭിമുഖങ്ങളിലൂടെയുമൊക്കെ ബാല ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചു. ചില സമയത്ത് വിവാദങ്ങളില്‍ അകപ്പെട്ടു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലുള്ള വ്യക്തിയാണ് താനെന്ന് പലപ്പോഴും ബാല തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read: നിര്‍ഭയരായ രണ്ട് സ്ത്രീകള്‍, ഭാവനയ്‌ക്കൊപ്പം സെല്‍ഫിയുമായി ലെച്ചു, ഏറ്റെടുത്ത് ആരാധകര്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ കുറിച്ച് മോശമായി സംസാരിച്ച സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ബാലയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തന്റെ യൂട്യൂബ് ചാനലായ ചെകുത്താനിലൂടെ അജു എന്ന വ്യക്തി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ സന്തോഷ് വര്‍ക്കിക്കൊപ്പം ഫ്‌ലാറ്റിലെത്തിയ ബാല അജുവിനെ കൈയ്യേറ്റം ചെയ്തുവെന്നും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് അജു പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നും താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും ബാല പറഞ്ഞിരുന്നു.

Also Read: വിവാഹം എന്ന് അവസാനിപ്പിക്കുമെന്ന് ആരാധകർ. മൂന്ന് ബന്ധങ്ങൾക്ക് ശേഷം താരം കണ്ടെത്തിയത് ശരത്കുമാറിനെ; ചർച്ചയായി നടി രാധികയുടെ ജീവിതം

ഇപ്പോഴിതാ സീക്രട്ട് ഏജന്റുമായി ബാല നടത്തിയ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ ഭാഗത്ത് ശരിയുണ്ടെന്നും കുട്ടികളടക്കം അയാളുടെ ചെകുത്താന്‍ എന്ന ചാനലിലെ വീഡിയോ കാണുമെന്നും അയാള്‍ വളരെ മോശം വാക്കുകളാണ് അതില്‍ ഉപയോഗിക്കുന്നതെന്നും ബാല പറയുന്നു.

ഇവിടെ ഇത്രയും യൂട്യൂബേഴ്‌സ് ഉണ്ട്. എന്നിട്ട് താനും അമൃതയും എന്തിനാണ് വേര്‍പിരിഞ്ഞതെന്ന് ആരും അന്വേഷിച്ചിട്ടില്ലെന്നും തന്റെ മകളുടെ ഭാവിക്ക് വേണ്ടി താന്‍ തോറ്റുകൊടുത്തതാണെന്നും ചില സമയം നമ്മള്‍ തോറ്റുകൊടുക്കുന്നത് മറ്റുള്ളവര്‍ക്ക് വിജയിക്ക് വേണ്ടിയാണെന്നും ബാല പറയുന്നു.

Advertisement