ഗര്‍ഭിണിയായതിന് പിന്നാലെ കാമുകനുമായി രഹസ്യവിവാഹം, ഒടുവില്‍ അമ്മയായി ഇല്യാന, സന്തോഷത്തില്‍ മതിമറന്ന് താരം, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

351

തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സിനിമാതാരമാണ് ഇല്യാന. ഇല്യാനയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

Also Read: നിര്‍ഭയരായ രണ്ട് സ്ത്രീകള്‍, ഭാവനയ്‌ക്കൊപ്പം സെല്‍ഫിയുമായി ലെച്ചു, ഏറ്റെടുത്ത് ആരാധകര്‍

അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. എന്നാല്‍ വിവാഹം കഴിക്കാത്ത ഇല്യാന എങ്ങനെ അമ്മയാവുന്നുവെന്നും കുട്ടിയുടെ പിതാവ് ആരാണെന്നുമായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം.

എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമൊന്നും ഇല്യാന പങ്കുവെച്ചിരുന്നില്ല. പക്ഷേ ഈ ചെറിയ മനുഷ്യനെ താന്‍ സ്‌നേഹിക്കുന്നുവെന്നും തളര്‍ന്നുനിന്നപ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച ആളാണെന്നും ഇല്യാന സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. പിന്നീട് മിഖായേല്‍ ഡോളന്‍ ആണ് താരത്തിന്റെ പങ്കാളിയെന്ന് സോഷ്യല്‍മീഡിയ കണ്ടെത്തിയിരുന്നു.

Also Read: കണ്ണുകൾ പകുതി തുറന്ന്, പുതപ്പും പുതച്ചാണ് ഞാൻ വാതിൽ തുറന്നത്; അവരെ കണ്ടതും ഞാൻ ഞെട്ടി; ഉർവശി

ഇപ്പോഴിതാ താന്‍ കാത്തിരുന്ന കുഞ്ഞതിഥി ജീവിതത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇല്യാന. കോ ഫിനിക്‌സ് ഡോളന്‍ എന്നാണ് കുഞ്ഞിന് ഇരുവരും ചേര്‍ന്ന് നല്‍കിയ പേര്. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇല്യാന പങ്കുവെച്ചത്.

Advertisement