നിര്‍ഭയരായ രണ്ട് സ്ത്രീകള്‍, ഭാവനയ്‌ക്കൊപ്പം സെല്‍ഫിയുമായി ലെച്ചു, ഏറ്റെടുത്ത് ആരാധകര്‍

156

മലയാളം ബിഗ്‌ബോസ് സീസണ്‍ അഞ്ചിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ലച്ചു. ഷോയില്‍ ആദ്യ സമയങ്ങളില്‍ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ലച്ചുവിന്റെ പെരുമാറ്റം.

Advertisements

എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചു. ഷോയില്‍ താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. വളരെ ആഴത്തിലുള്ള വേദനകളാണ് തന്റെ പതിമൂന്നാം വയസ്സുമുതല്‍ താരം അനുഭവിച്ചിട്ടുള്ളത്.

Also Read: എന്റെ സ്വന്തം ജ്യേഷ്ഠനെ പോലെ, മമ്മൂക്കയ്ക്ക് അതുപോലെ ഒരു അടുപ്പം എന്നോട് ഉണ്ടോയെന്നറിയില്ല, മനസ്സ് തുറന്ന് റഹ്‌മാന്‍

തന്റെ വേദനകളെല്ലാം ഒരു ചിരിയില്‍ ഔതുക്കാന്‍ താരം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ലച്ചു. ഇപ്പോഴിതാ ലച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നടി ഭാവനയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു ലച്ചു പങ്കുവെച്ചത്. നിര്‍ഭയരായ രണ്ട് സ്ത്രീകള്‍ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഒത്തിരി എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണ് ഭാവനയെന്നും താരം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

Also Read: കണ്ണുകൾ പകുതി തുറന്ന്, പുതപ്പും പുതച്ചാണ് ഞാൻ വാതിൽ തുറന്നത്; അവരെ കണ്ടതും ഞാൻ ഞെട്ടി; ഉർവശി

നടികര്‍ തിലകം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലെച്ചു ഭാവനയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. ഭാവനയ്‌ക്കൊപ്പമുള്ള ലച്ചുവിന്റെ ഫോട്ടോ എന്തായാലും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. ഒത്തരി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement