മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു സിദ്ദിഖ് (സിദ്ധിഖ്ലാല്‍). മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു സിദ്ധിഖ് കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ യാണ് അന്ത്യം. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിദ്ദിഖ് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ സിദ്ദിഖ് എക്മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
Also Read: ജുമുക പാട്ടിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദികയും, തകര്‍ത്താടി താരം, വൈറലായ വീഡിയോ കാണാം
മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കുമെന്നാണ് വിവരം.
സിദ്ദിഖിന്റെ വിയോഗം മലാള സിനിമയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് നടന് മോഹന്‍ലാല്‍. തനിക്ക് സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ത്ഥത്തില്‍ ഒരു ബിഗ് ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ് എന്ന് മോഹന്‍ലാല്‍ പറയുന്നു.
കഥകളെ സ്വാഭാവിക നര്‍മത്തിലൂടെ സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെ ആവിഷ്കരിച്ച അദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. സിദ്ദിഖ് അകാലത്തില്‍ നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണെന്നും വിഷമം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നമ്മെ ഒത്തിരി ചിരിപ്പിക്കുകയും കണ്ണ് നനയിക്കുകയും ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
ഒരിക്കലും പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, സ്വന്തം ജീവിതത്തിലൂടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ മാതൃക കാണിച്ചു, ആരോടും ശത്രുത കാണിക്കാതെ വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തിയെന്നും ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സാധാരണ മനുഷ്യനായി ജീവിച്ചുവെന്നും മോഹന്‍ലാല്‍ സിദ്ധിഖിനെ കുറിച്ച് പറയുന്നു.