വേണ്ട എന്ന ഒറ്റ വാക്കാണ് അവള്‍ പറഞ്ഞത്, കാരണം ഇന്നും അറിയില്ല, അന്ന് അവളെ അനുസരിച്ചു, സിനിമയിലെ തുടക്ക കാലത്ത് ഭാര്യ പറഞ്ഞ കാര്യത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞത് ഇങ്ങനെ

12079

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു സിദ്ദിഖ് (സിദ്ധിഖ്ലാല്‍). മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു സിദ്ധിഖ് കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.

Advertisements

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ യാണ് അന്ത്യം. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിദ്ദിഖ് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ സിദ്ദിഖ് എക്മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

Also Read:ദേശാടനക്കിളികളില്‍ ചെയ്തത് എന്റെ പ്രായത്തില്‍ കവിഞ്ഞ ടീച്ചറുടെ വേഷം, ശരിക്കും ചെയ്യാനിരുന്ന കഥാപാത്രം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഉര്‍വശി

മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കുമെന്നാണ് വിവരം. സിദ്ദിഖിന്റെ വിയോഗം മലാള സിനിമയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഭാര്യ തന്റെ അഭിനയത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളായിരുന്നു സിദ്ദിഖ് അഭിമുഖത്തിനിടെ പറഞ്ഞത്.

Also Read:ദേശാടനക്കിളികളില്‍ ചെയ്തത് എന്റെ പ്രായത്തില്‍ കവിഞ്ഞ ടീച്ചറുടെ വേഷം, ശരിക്കും ചെയ്യാനിരുന്ന കഥാപാത്രം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഉര്‍വശി

മറ്റൊരാള്‍ എഴുതിയ സംഭാഷണം പറയുക എന്നത് തന്നെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ടായിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു റിസ്‌ക് എന്നും സ്റ്റേജ് ഷോകളൊക്കെ എങ്ങനെയോ ചെയ്ത് തീര്‍ക്കുകയായിരുന്നുവെന്നും സിനിമയില്‍ അഭിനയിക്കരുതെന്നായിരുന്നു ഭാര്യ തന്നോട് പറഞ്ഞതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

താനും ശരിക്കും അത് തന്നെയായിരുന്നു ആഗ്രഹിച്ചത്. അഭിനയിക്കുന്നത് തനിക്കും ഇഷ്ടമില്ലെന്നും അതുകൊണ്ട് ഭാര്യയുടെ വാക്കുകള്‍ സ്വീകരിച്ചുവെന്നും തന്റെ സിനിമകളില്‍ താന്‍ അഭിനയം എന്ന സാഹസം കാണിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

താന്‍ ഒരു നടനായിട്ടും എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കേണ്ട എന്ന ് പറഞ്ഞതെന്ന് ഭാര്യയോട് ചോദിച്ചു. വേണ്ട എന്ന് മാത്രമായിരുന്നു അവളുടെ മറുപടിയെന്നും ഭാര്യയെ അനുസരിക്കുന്നതാണ് കുടുംബ സമാധാനത്തിന് നല്ലത് എന്നുള്ളത്‌കൊണ്ട് അവളെ അനുസരിച്ചുവെന്നും എന്തുകൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് ഇന്നും അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Advertisement