Home Entertainment

രജനികാന്ത് ചിത്രം ജയിലര്‍ നാളെ റിലീസ് ചെയ്യും; ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്‌നാട് വിട്ട് ഹിമാലയത്തിലേക്ക് താരം ,

275

കാത്തിരിപ്പുകള്‍ക്കൊടുവില്‍ രജനീകാന്ത് നായകനായി എത്തുന്ന ജയിലര്‍ നാളെ റിലീസ് ചെയ്യുന്നു. അണ്ണാത്തെ എന്ന സിനിമയ്ക്ക് ശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് രജനിചിത്ര വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ പുറത്തുവന്ന ഗാനങ്ങളും മറ്റും ശ്രദ്ധ നേടിയിരുന്നു. തമന്നയാണ് ചിത്രത്തിലെ നായിക.

also readഇത് മിനിസ്‌ക്രീനിലെ ഒന്നിക്കല്‍ അല്ല; ഒടുവില്‍ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച്, മഞ്ജുഷയും അച്ചുവും ഒന്നിക്കുന്നു

Advertisements

എന്നാല്‍ പതിവ് പോലെ തന്റെ ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്‌നാട് വിട്ട് ഹിമാലയത്തിലേക്ക് പോവുക എന്ന പതിവ് വിട്ടില്ല ഇത്തവണയും രജനികാന്ത്. ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത്.

നേരത്തെ അണ്ണാത്തെ റിലീസ് സമയത്ത് കൊവിഡ് ഭീഷണി കാരണം ഹിമാലയത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല രജനിക്ക്. അതിനാല്‍ ഇത്തവണ ഒരു ആഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ട് ബുധനാഴ്ച രാവിലെ ചെന്നൈയില്‍ നിന്നും രജനി പുറപ്പെട്ടു.

also readപ്രസവം കഴിഞ്ഞ് 45 ദിവസം കൊണ്ട് വണ്ണം കുറച്ച് ലിന്റു റോണി, ഇതെങ്ങനെ എന്ന് ആരാധകര്‍

ഹിമാലയത്തിലേക്ക് യാത്ര തിരിക്കും മുന്‍പ് ചെന്നൈയിലെ വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷയെന്താണ് എന്ന ചോദ്യത്തിന്. നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി പറഞ്ഞു.

നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സണ്‍ പിക്ചേഴ്സിന്റെ കലാനിധി മാരന്‍ നിര്‍മ്മിച്ചവരാനിരിക്കുന്ന ഇന്ത്യന്‍ തമിഴ് , ഭാഷാബ്ലാക്ക് കോമഡി ആക്ഷന്‍ ചിത്രമാണ് ജയിലര്‍ . മോഹന്‍ലാല്‍ , ജാക്കി ഷ്രോഫ് , ശിവ രാജ്കുമാര്‍ , സുനില്‍ , രമ്യാ കൃഷ്ണന്‍ , വിനായകന്‍ , മിര്‍ണ മേനോന്‍, തമന്ന ഭാട്ടിയ , വസന്ത് രവി എന്നിവര്‍ക്കൊപ്പം രജനികാന്ത് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നു.

 

 

 

Advertisement