Home Entertainment Celebrities

രജനികാന്തിനെയും വിജയിയെയും ഒന്നിപ്പിച്ചുള്ള ചിത്രം ആലോചനയില്‍, ജയിലറിന്റെയും ബീസ്റ്റിന്റെയും രണ്ടാം ഭാഗം ഉടന്‍, സംവിധായകന്‍ നെല്‍സണ്‍ പറയുന്നു

167

രാജ്യത്ത് തന്നെ ആകെ തരംഗമാവുകയാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രം ജയിലര്‍. അണ്ണാത്തെയുടെ പരാജയത്തിന് ശേഷം തിയറ്ററിലെത്തിയ രജനി ചിത്രമായതുകൊണ്ടുതന്നെ താരത്തിനും വിജയത്തിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍.

Advertisements

സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെയും അവസ്ഥയും സമാനമായിരുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷമാണ് ജയിലര്‍ സിനിമ എത്തിയത്.

Also Read: പാന്‍ ഇന്ത്യന്‍ നായകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന മലയാളത്തിലെ ഒരേയൊരു നടന്‍, അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷം, തുറന്നപറഞ്ഞ് നാനി

അതേസമയം, ജയിലര്‍ സിനിമ നേടിയ അമ്പരപ്പിക്കുന്ന വിജയം നെല്‍സന്റെയും രജനികാന്തിന്റെയും വിജയം കൂടിയാവുകയാണ്. വിജയ് നായകനായി എത്തിയ നെല്‍സണ്‍ ചിത്രമായിരുന്നു ‘ബീസ്റ്റ്’. ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ചാണ് ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടത്.

എന്നാല്‍ ജയിലര്‍ വമ്പന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ ഏതാനും ചിത്രങ്ങളുടെ രണ്ടാംഭാഗം ചെയ്യാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് നെല്‍സണ്‍. ബീസ്റ്റ്, കൊലമാവ് കോകില, ഡോക്ടര്‍ , ജയിലര്‍ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗം ചെയ്യണമെന്ന് നെല്‍സണ്‍ പറഞ്ഞതായി മനോബാല ട്വീറ്റ് ചെയ്തു.

Also Read: യേശുദാസിന്റെ കഴിവിന് യാതൊരു കോട്ടവും തട്ടിയില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കാൻ ആ സംഗീതജ്ഞൻ തയ്യാറായി; പിന്നീട് പിറന്നത് ചരിത്രം

ഇതിനൊക്കെ പുറമെ വിജയിയെയും രജനികാന്തിനെയും ഒന്നിപ്പിച്ചുള്ള മറ്റൊരു ചിത്രവും താന്‍ സ്വപ്‌നം കാണുന്നതായി നെല്‍സണ്‍ പറഞ്ഞിരിക്കുകയാണ്. നെല്‍സണിന്റെ വാക്കുകളില്‍ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍.

Advertisement