Home Entertainment Celebrities

ആരെയും കുറ്റം പറയാൻ ആകില്ല; അങ്ങനെ എങ്കിലും അച്ഛമ്മ വരുന്നുണ്ടല്ലോ; മക്കളുടെ തിരക്കിനെ കുറിച്ച് മല്ലിക സുകുമാരൻ

155

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇളയ അംഗമായ അല്ലിയുമെല്ലാം സോഷ്യൽമീഡിയയുലും താരങ്ങളാണ്. ഈ താര കുടുംബത്തിന്റെ ഓരോ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇത്തവണത്തെ ഓണവും താര കുടുംബം ഒരുമിച്ചാണ് ആഘോഷിച്ചത്. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും കുടുംബം ഒന്നിച്ച് എത്തി മല്ലിക സുകുമാരനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തി കഴിഞ്ഞു.

Advertisements

പലപ്പോഴും ഓണത്തിന് ഒത്തുകൂടാൻ സാധിക്കാറില്ലെന്ന് പരാതി പറയാറുണ്ടായിരുന്ന മല്ലിക സുകുമാരന് ഈ ഓണം കളർഫുൾ ആയിരിക്കുകയാണ്. നിർബന്ധിതമായി വിശ്രമമെടുക്കേണ്ടി വരുമ്പോൾ ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന് തോന്നുന്നു എന്ന് കുറിച്ച് കുടുംബത്തിന്റെ ഓണാഘഓഷ ചിത്രങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

ALSO READ- പലതവണ കൺട്രോൾ പോയി, ഈ ജീവിതം വേണ്ടെന്നു വയ്ക്കാൻ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരുപാട് തവണ തോന്നി; ആമി അശോകന്റെ വാക്കുകളിൽ നോവ്

ഇപ്പോഴിതാ ഉത്രാടത്തെ കുറിച്ച് മല്ലിക പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. തങ്ങളുടെ ഒക്കെ നാട്ടിൽ ഉത്രാട സന്ധ്യ വലിയ വിശേഷമാണ്. അന്ന് റോഡൊക്കെ നിറയും. എന്തൊക്കെ പറഞ്ഞാലും ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമല്ലേ ഓണം. അങ്ങനെ ആയിരിക്കണമെന്നാണ് ഞതാൻ പറയുന്നതെന്ന് മല്ലിക സുകുമാരൻ പറഞ്ഞു തുടങ്ങുന്നു.

സമ്പദ് സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും ഒക്കെയും ഉത്സവം ആണല്ലോ. എല്ലാം ഒരുക്കിവച്ച് നമ്മൾ മാവേലിയെ വരവേൽക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും കിട്ടില്ല. ചക്ക ഉപ്പേരി, ഉണ്ണിയപ്പം, ഏത്തക്ക ഉപ്പേരി ഒക്കെ ഉണ്ടാക്കി കൊച്ചുമകൾക്ക് കൊടുത്തു. ഇനി ഓണം ഉണ്ണാൻ കൂടി അവരുടെ അടുത്തേക്ക് ചെന്നാൽ മതിയെന്നും ഓണത്തിന് മുൻപ് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

ALSO READ-ആരും ഓണക്കോടി സമ്മാനിക്കാറില്ല; എന്നാൽ രാജുവേട്ടന്റെ മുടങ്ങാതെയുള്ള ഓണക്കോടിക്കായി ഒരു കുട്ടിയെ പോലെ കാത്തിരിക്കും; മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

അങ്ങനെ എങ്കിലും അച്ഛമ്മ വരുന്നുണ്ടല്ലോ. പിന്നെ ആരെയും കുറ്റം പറയാൻ ആകില്ല. എല്ലാവർക്കും ജോലിത്തിരക്കുകളും മറ്റുമല്ലേ എന്നും മല്ലിക സുകുമാരൻ മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മക്കൾ തിരുവോണത്തിന് മാത്രമാണ് ഒന്ന് ഫ്രീ ആകുന്നത്. രാജു ഡബ്ബിങ്ങിന് ഒക്കെ പോയി തുടങ്ങി. സലാറിന്റയാണ് നടക്കുന്നത്. അന്യഭാഷകളിലും ഉണ്ടല്ലോ. ഇന്ദ്രനും ഒന്നോ രണ്ടോ പടത്തിന്റെ ഡബ്ബിങ്ങുണ്ട്. പൂർണ്ണിമയും അങ്ങനെ തന്നെ.’

‘യാഷ് ചോപ്രയുടെയോ മറ്റോ ഏതോ വലിയ കമ്പനിയുടെ വെബ് സീരീസിൽ ആണ് അഭിനയിക്കുന്നത്. അങ്ങനെ എല്ലാവരും തിരക്കാ.ഇതിന്റെ എല്ലാം കൂടി ഇടക്ക് ഈ പിള്ളേർ എങ്ങനെ വരാനാ’ എന്നും മല്ലിക സുകുമാരൻ വിശദീകരിച്ചു.

Advertisement