Home Entertainment Celebrities

നമുക്ക് അങ്ങനെ പ്രത്യേകിച്ച് വഴി ഒന്നും ഇല്ലെന്നെ;എന്താണോ ഉള്ളത് അതാണ് സനാതനം; ഉദയനിധിക്കെതിരം രചന നാരായണൻകുട്ടി

644

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് രചന നാരായണൻകുട്ടി. മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം മികച്ച നർത്തകിയും. അദ്ധ്യാപകയും കൂടിയാണ്. ഇപ്പോഴിതാ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്തരായിയെന്നും നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ടെന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തിയെന്നും രചന കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

സനാതന ധർമ്മം!

Advertisements

പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത് ?

മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്‌ബെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ’ എന്നത് എപ്പോഴേ മാറി (ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്തരായി.

Also Read
മമ്മൂട്ടിയുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം ഇതാണ്; ഒരു വിട്ട് വീഴ്ച്ചക്കും മമ്മൂട്ടി തയ്യാറല്ല

സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, ‘ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും’

അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക’ എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല – മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!

Also Read
ആ പാട്ട് അന്ന് ഒറ്റ ഇരുപ്പിൽ എഴുതി തീർത്തതാണ്; പിന്നീട് അത് തിരുത്തേണ്ടി വന്നിട്ടില്ല; താൻ എഴുതിയ പാട്ട് വെളിപ്പെടുത്തി കൈതപ്രം

സനാതന ധർമ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് ‘നമ്മുടെ’ വഴി എന്നൊന്നില്ല. ‘നമ്മുക്ക്’ അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! ‘എന്താണോ ഉള്ളത് അത്’ – അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ ‘this is it’ എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്‌ബോഴാണ് ഉള്ളിലുള്ള…..(പൂരിപ്പിക്കുന്നില്ല)

NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ!

സ്‌നേഹം

Advertisement