Home Entertainment Celebrities

ഗണേഷ് കുമാറിന് സ്വത്തുക്കളോട് ആര്‍ത്തി, ആദ്യം വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനിറങ്ങാന്‍, ഗുരുതര ആരോപണങ്ങളുമായി സഹോദരി

3671

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

Advertisements

പത്തനാപുരത്തെ എംഎല്‍എ ആണ് ഗണേഷ് കുമാര്‍. ഇപ്പോഴിതാ ജനപ്രിയനായ നേതാവ് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ഉഷ മോഹന്‍ദാസ്. നേരത്തെയും ഗണേഷ് കുമാറിനെതിരെ പ്രതികരിച്ച് ഉഷ എത്തിയിട്ടുണ്ട്.

Also Read:ഇന്ത്യ ബ്രിട്ടീഷുകാര്‍ നല്‍കിയ പേര്, ഭാരതം എന്നാക്കണമെന്ന് സെവാഗും, ഇന്ത്യ എന്ന പേരില്‍ ഇതുവരെ അഭിമാനം തോന്നിയിട്ടില്ലേ എന്ന് വിഷ്ണു വിശാല്‍, കിടിലന്‍ മറുപടി

സ്വത്ത് തട്ടിയെടുത്ത കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കുന്നത് ശരിയല്ല. ഒരു ജനകീയ നേതാവാണെങ്കില്‍ ആദ്യം സ്വന്തം വീട് നന്നാക്കണം, എന്നിട്ട് വേണം നാട് നന്നാക്കാനെന്നും ഉഷ പറയുന്നു.

ഗണേഷ് കുമാറിന് സ്വത്തുക്കളോട് ഭയങ്കര ആര്‍ത്തിയാണെന്ന് ഉഷ പറയുന്നു. തന്നെ അച്ഛന്റെ വില്‍പ്പത്രത്തില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നും അതില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും ഉഷ പറയുന്നു.

Also Read: ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം, ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുന്നുവെന്ന വാര്‍ത്തകളില്‍ ശക്തമായി പ്രതികരിച്ച് ഒമര്‍ലുലു

ഗണേഷ് കുമാറിന് ഏകമകന്‍ എന്ന വാത്സല്യം എപ്പോഴും ലഭിച്ചിരുന്നു. അതിന്റെ എല്ലാ ഗുണദോഷങ്ങളും ഗണേഷ് കുമാറിനുണ്ടെന്നും എന്നാല്‍ അച്ഛന് ഏറ്റവും ഇഷ്ടമുള്ള മകള്‍ താനാണെന്നും അച്ഛന്‍ തന്നെ മനഃപ്പൂര്‍വ്വം വില്‍പ്പത്രത്തില്‍ നിന്നും ഒഴിവാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഉഷ പറയുന്നു.

Advertisement