Home Entertainment Celebrities

എന്റെ സ്വപ്‌നത്തിലെ കുതിരപ്പുറത്ത് വരുന്ന രാജകുമാരന്‍, ദുല്‍ഖറിനെ വാനോളം പുകഴ്ത്തി നടി ശ്രീലില, കടുത്ത ആരാധികയെന്ന് താരം

154

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: ഡാഡി ഒരിക്കലും ആരെയും ഡിപ്പെന്‍ഡ് ചെയ്തില്ല, മമ്മിയെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടു, സെക്‌സും ഫുഡും ബേസിക്ക് നീഡാണെന്ന് പരസ്യമായി പറയാന്‍ മമ്മിക്ക് ധൈര്യം നല്‍കിയത് ഡാഡി, മകള്‍ താര ജോര്‍ജ് പറയുന്നു

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ഇപ്പോഴിതാ ദുല്‍ഖറിന്റെ ഒരു കടുത്ത ആരാധിക താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ടോളിവുഡിലെ യുവനായക ശ്രീലീലയാണ് ദുല്‍ഖറിന്റെ ആ ആരാധിക. മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍വെച്ചായിരുന്നു ശ്രീലീല ദുല്‍ഖറിനെ പ്രശംസിച്ച് കൊണ്ട് സംസാരിച്ചത്.

Also Read: ഡാഡി ഒരിക്കലും ആരെയും ഡിപ്പെന്‍ഡ് ചെയ്തില്ല, മമ്മിയെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടു, സെക്‌സും ഫുഡും ബേസിക്ക് നീഡാണെന്ന് പരസ്യമായി പറയാന്‍ മമ്മിക്ക് ധൈര്യം നല്‍കിയത് ഡാഡി, മകള്‍ താര ജോര്‍ജ് പറയുന്നു

തന്റെ അമ്മൂമ്മ തനിക്ക് എപ്പോഴും കഥകള്‍ പറഞ്ഞുതരാറുണ്ടായിരുന്നു. ആ കഥകളില്‍ കുതിരപ്പുറത്ത് വരുന്ന ഒരു രാജകുമാരനുണ്ടായിരുന്നുവെന്നും ആ രാജകുമാരനാണ് ദുല്‍ഖറെന്നും ഹീരിയേ എന്ന ഗാനം കാണുമ്പോഴെല്ലാം തനിക്ക് അങ്ങനെ തോന്നാറുണ്ടെന്നും ശ്രീലില പറയുന്നു.

Advertisement