ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനെ കണ്ടുമുട്ടി, ഓര്‍മ്മ വെച്ച കാലം മുതലേ കാത്തിരുന്ന നിമിഷം, സന്തോഷം പങ്കുവെച്ച് ജയസൂര്യ

116

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലും അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ജയസൂര്യ ആദ്യം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്.

Advertisements

വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ കൂടിയാണ് താരം മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച സ്വീകരണം ആണ് ആദ്യ ചിത്രം മുതല്‍ക്കെ ജയസൂര്യയ്ക്ക് ലഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടിയ വേഷങ്ങള്‍ എല്ലാം ജയസൂര്യ മികച്ചതാക്കി.

Also Read: ഞാന്‍ കൊടുത്ത കാശ് എനിക്ക് തിരികെ തന്നു, യാത്രപറഞ്ഞിറങ്ങുമ്പോള്‍ നരച്ച തലയില്‍ ഉമ്മ വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, എനിക്ക് എന്തുമാത്രം പൈസ തന്ന കൈയ്യാണിത്, നടി കനകലതയുടെ അവസ്ഥ വിവരിച്ച് അനീഷ് രവി

നിരവധി വ്യത്യസ്ത വേഷങ്ങള്‍ ആണ് ജയസൂര്യയെ കാത്ത് മലയാള സിനിമയില്‍ നിന്നുമെത്തിയത്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ സൂപ്പര്‍ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ജയസൂര്യ. ഇപ്പോഴിതാ ജയസൂര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചത്. തിരുവനന്തപുരത്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് രജനിയെ കാണാന്‍ ജയസൂര്യ ഹോട്ടലില്‍ എത്തിയത്. രജനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ജയസൂര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: ഡാഡി ഒരിക്കലും ആരെയും ഡിപ്പെന്‍ഡ് ചെയ്തില്ല, മമ്മിയെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടു, സെക്‌സും ഫുഡും ബേസിക്ക് നീഡാണെന്ന് പരസ്യമായി പറയാന്‍ മമ്മിക്ക് ധൈര്യം നല്‍കിയത് ഡാഡി, മകള്‍ താര ജോര്‍ജ് പറയുന്നു

താന്‍ ഓര്‍മ്മ വെച്ച കാലം മുതലേ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് താന്‍ ഒരു ഐക്കണിനെ കണ്ടുമുട്ടിയെന്നും ഒരു സൂപ്പര്‍സ്റ്റാറാണെന്നും എന്നാല്‍ ഇതിനെല്ലാമുപരിയായി താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനില്‍ ഒരാളെയാണ് താന്‍ കണ്ടുമുട്ടിയതെന്നും താരം കുറിച്ചു.

തന്റെ എക്കാലത്തെയും വലിയ സ്വപ്‌നം നിറവേറ്റി തന്നത് പ്രിയസഹോദരന്‍ ഋഷഭ് ഷെട്ടിയാണെന്നും ഋഷഭിനും സര്‍വ്വശക്തനും നന്ദിയെന്നും ജയസൂര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ജയസൂര്യയുടെ പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement