Home Entertainment Celebrities

ഇത് സൗന്ദര്യ തന്നെയല്ലേ, അകാലത്തില്‍ വിടവാങ്ങിയ നടി സൗന്ദര്യയുടെ മുഖസാദൃശ്യവുമായി യുവതി, വൈറലായി വീഡിയോ

219

മലയാളത്തിടക്കം സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ച നടി സൗന്ദര്യ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു . യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയാണ് സൗന്ദര്യ. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദി സിനിമകളിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. നന്ദമൂരി ബാലയ്യ, വെങ്കിടേഷ് തുടങ്ങിയവര്‍ക്കാപ്പം തെലുങ്കിലും കമല്‍ ഹാസന്‍, രജനികാന്ത് എന്നിവര്‍ക്കൊപ്പം തമിഴിലും താരം അഭിനയിച്ചു.

Advertisements

അമിതാഭ് ബച്ചനോടൊപ്പം നായികയായി സൂര്യവംശത്തിലും സൗന്ദര്യ അഭിനയിച്ചിരുന്നു. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സൗന്ദര്യ എംബിബിഎസിന് ചേര്‍ന്നെങ്കിലും ഒരു വര്‍ഷം കൊണ്ട് താരം പിന്നീട് അതുപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. കന്നഡ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറി. പിന്നീട് തെന്നിന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും ആരാധകരെ സൃഷ്ടിക്കാന്‍ സൗന്ദര്യക്കായി.

Also Read: റേഞ്ചുള്ള നടനാണെന്ന് മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ട്, ഒരു സൂപ്പര്‍സ്റ്റാറാവേണ്ടിയിരുന്ന നടനായിരുന്നു, പക്ഷേ ആ കാര്യങ്ങളില്‍ തെറ്റുപറ്റിപ്പോയി, സായി കുമാറിനെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നു

2003 ലാണ് സൗന്ദര്യ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ രഘുവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് രാഷ്ട്രീയ പ്രവേശനവും നടത്തിയിരുന്നു താരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സൗന്ദര്യ അപ ക ടത്തില്‍ പെട്ട് മരണമടഞ്ഞത്. സഹോദരന്‍ അമര്‍നാഥും 2004ലെ ഈ അപക ട ത്തില്‍ മര ണ പ്പെട്ടിരുന്നു.

സൗന്ദര്യയുടെ വിയോഗം ഇന്നും ആരാധകരെ വേദനയിലാഴ്ത്തുകയാണ്. ഇപ്പോഴിതാ താരത്തിന്റെ മുഖസാദൃശ്യമുള്ള ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ അത് സൗന്ദര്യ അല്ല എന്ന് ആരും തന്നെ പറയില്ല, അത്രത്തോളം മുഖസാദൃശ്യമാണ് ഈ യുവതിക്കുള്ളത്.

Also Read: എന്റേത് മനുഷ്യപാര്‍ട്ടി, പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്താല്‍ ഓട്ടോ വിറ്റിട്ടാണെങ്കിലും ജാമ്യത്തിലിറക്കും, പിന്തുണയുമായി ഓട്ടോ ഡ്രൈവര്‍ രേവന്ദ്

സൗന്ദര്യയുടെ ഈ അപരയുടെ പേര് ചിത്ര എന്നാണ്. സോഷ്യല്‍മീഡയിയില്‍ ഒത്തിരി സജീവമാണ് ചിത്ര. പലപ്പോഴും സൗന്ദര്യയുടെ സിനിമകളിലെ ഡയലോഗും പാട്ടുകളും അനുകരിച്ചുകൊണ്ടുള്ള വീഡിയോകളാണ് ചിത്ര പങ്കുവെക്കാറുള്ളത്.

Advertisement