എന്റേത് മനുഷ്യപാര്‍ട്ടി, പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്താല്‍ ഓട്ടോ വിറ്റിട്ടാണെങ്കിലും ജാമ്യത്തിലിറക്കും, പിന്തുണയുമായി ഓട്ടോ ഡ്രൈവര്‍ രേവന്ദ്

580

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയായിരുന്നു സുരേഷ് ഗോപി തന്റെ ബിജെപി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമയില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. രാജ്യ സഭാ എം പി ആയിരുന്നു അദ്ദേഹം വളരെ പെട്ടെന്ന് തന്നെ അഭിനരംഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

Advertisements

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. മലയാള സിനിമയില്‍ വീണ്ടും ശക്തമായ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലായിരുന്നു സുരേഷ് ഗോപി.

Also Read: എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്, വിഷ്ണുമായ ക്ഷേത്രത്തില്‍ നിറകണ്ണുകളോടെ കാവ്യാമാധവന്‍, സ്വാമിക്ക് മുന്നില്‍നൃത്തം ചെയ്ത് താരം

അതിനിടെ രാഷ്ട്രീയത്തിലും കൂടുതല്‍ സജീവമായിക്കഴിഞ്ഞിരുന്നു താരം. അടുത്തിടെ കരുവന്നൂര്‍ സഹകരണ ബാഘ്ക് തട്ടിപ്പില്‍ പ്രതികരിച്ച് കരുവന്നൂരില്‍ നിന്നും തൃശ്ശൂരിലേക്ക് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നു. ഈ സംഭവത്തില്‍ താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.

ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓട്ടോ ഡ്രൈവര്‍ രേവന്ദ്. നേരത്തെയും രേവന്ദ് ശ്രദ്ധനേടിയിരുന്നു. കലാഭവന്‍ മണിയുടെ ആരാധകനെന്ന നിലയിലും അദ്ദേഹത്തിന്റെ സഹായം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ഒരാളെന്ന നിലയിലുമായിരുന്നു രേവന്ദ് ശ്രദ്ധനേടിയത്.

Also Read: എന്റെ റിലേഷന്ഷിപ്പിനെക്കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുള്ള വ്യക്തി അല്ല ഞാൻ : ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾ അറിയും : സോഷ്യൽ മീഡിയയിൽ വൈറലായി നയൻതാരയുടെ പഴയ അഭിമുഖം.

പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്റെ ഓട്ടോ വിറ്റ കാശ് കൊണ്ടാണെങ്കിലും അദ്ദേഹത്തെ ജാമ്യത്തിലിറക്കുമെന്നും സുരേഷ് ഗോപി ചേട്ടന്‍ നിരപരാധിയാണെന്നും രേവന്ദ് പറയുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രേവന്ദ് സുരേഷ് ഗോപിക്ക് പിന്തുണയറിയിച്ചത്. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും മനുഷ്യരുടെ കൂടെയാണെന്നും തന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടിയാണെന്നും മനുഷ്യവര്‍ഗ്ഗമാണ് തന്റെ മതമെന്നും മനുഷ്യജാതിയാണ് തന്റെ ജാതിയെന്നും രേവന്ദ് പറയുന്നു.

Advertisement