Home Entertainment Celebrities

റേഞ്ചുള്ള നടനാണെന്ന് മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ട്, ഒരു സൂപ്പര്‍സ്റ്റാറാവേണ്ടിയിരുന്ന നടനായിരുന്നു, പക്ഷേ ആ കാര്യങ്ങളില്‍ തെറ്റുപറ്റിപ്പോയി, സായി കുമാറിനെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നു

189

മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് സായികുമാര്‍. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു സായി കുമാര്‍ സിനിമയിലേക്ക് എത്തിയത്.

Advertisements

സായ്കുമാര്‍ ഒരു കാലത്ത് നായക വേഷങ്ങള്‍ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.

Also Read: എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്, വിഷ്ണുമായ ക്ഷേത്രത്തില്‍ നിറകണ്ണുകളോടെ കാവ്യാമാധവന്‍, സ്വാമിക്ക് മുന്നില്‍നൃത്തം ചെയ്ത് താരം

മലയാള സിനിമയ്ക്ക് വില മതിക്കാനാവാത്ത സംഭവാനകള്‍ നല്‍കിയ പ്രശസ്ത നടന്‍ കോട്ടക്കര ശ്രീധരന്റെ മകനാണ് സായ് കുമാര്‍. ഇപ്പോഴിതാ സായ് കുമാറിനെ കുറിച്ച് നിര്‍മ്മാതാവ് ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ സൂപ്പര്‍ സ്റ്റാര്‍ ആവേണ്ടിയിരുന്ന നടനാണ് സായ് കുമാര്‍ എന്ന് ബൈജു പറയുന്നു.

ഒരു നല്ല കലാകാരനായ സായ് കുമാര്‍, വലിയൊരു കലാകാരന്റെ മകന്‍ കൂടിയാണ്. റേഞ്ചുള്ള നടനാണെന്ന് മമ്മൂക്ക വരെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശരീരമൊക്കെ നല്ല രീതിയില്‍ നോക്കി, നല്ല സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ സായ് കുമാര്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുമായിരുന്നുവെന്നും ബൈജു പറയുന്നു.

Also Read: എന്റെ റിലേഷന്ഷിപ്പിനെക്കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുള്ള വ്യക്തി അല്ല ഞാൻ : ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾ അറിയും : സോഷ്യൽ മീഡിയയിൽ വൈറലായി നയൻതാരയുടെ പഴയ അഭിമുഖം.

ഡയലോഗൊക്കെ അദ്ദേഹം പെട്ടെന്ന് പഠിക്കും. പെര്‍ഫോം ചെയ്യുന്നതൊക്കെ കണ്ടാല്‍ ശരിക്കും എല്ലാവരും അത്ഭുതപ്പെടുമെന്നും വാരിവലിച്ച് സിനിമകള്‍ ചെയ്തതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റെന്നും അങ്ങനെ സിനിമകള്‍ ചെയ്തപ്പോള്‍ പിന്നെ വില്ലന്‍ വേഷങ്ങള്‍ ചെയ്യേണ്ടി വന്നുവെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Advertisement