എന്റെ റിലേഷന്ഷിപ്പിനെക്കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുള്ള വ്യക്തി അല്ല ഞാൻ : ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾ അറിയും : സോഷ്യൽ മീഡിയയിൽ വൈറലായി നയൻതാരയുടെ പഴയ അഭിമുഖം.

74

മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് നയൻതാര. അന്ന് ജയറാമിനൊപ്പമാണ് താരം നായികയായി എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നയൻസിന്റെ വേഷം ശ്രദ്ധിക്കപെടുകയും ചെയ്തു. അതേസമയം മിനിസ്‌ക്രീനിലൂടെടെയാണ് ബിഗ് സ്‌ക്രീനിൽ നയൻസ് എത്തിയത്.

മലയാള തനിമയോടെ വന്ന നയൻതാര തെന്നിന്ത്യയിൽ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിലേക്ക് കൂടുമാറി. അതിനിടെ താരത്തിന്റെ പല പ്രണയ ബന്ധങ്ങളും തകർന്നടിഞ്ഞു. ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളിൽ താരത്തെ കുറിച്ചുള്ള ലേഖനങ്ങൾക്ക് പഞ്ഞാമില്ലായിരുന്നു. പക്ഷെ തോറ്റു പിന്മാറാൻ താരം ഒരുങ്ങിയില്ല.സ്ത്രീ കേന്ദ്രീകൃത സിനിമകളിലൂടെ തന്റെ മാർക്കറ്റ് ഉയർത്താൻ നയൻസിന് സാധിച്ചു.

Advertisements

Also Read
അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോ എന്നു ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു : പക്ഷെ അവർ അതിന് അനുവദിച്ചില്ല : തുറന്നു പറഞ്ഞു സൽമാൻ ഖാൻ

നയൻസിന്റെ വിവാഹവും തുടർന്നുള്ള മക്കളുടെ ജനനവും വാർത്തകളിൽ നിറഞ്ഞു നിന്നും. സറോഗസിയിലൂടെയാണ് ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. ഇപ്പോഴിതാ വിവാഹത്തിനും മുൻപേ നയൻതാര നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്. തനിക്കെതിരെ വന്ന വിവാഹ ഗോസിപ്പുകളെക്കുറിച്ചാണ് ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറയുന്നത്. താൻ രഹസ്യമായി വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്ന ആളല്ല എന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ : ഞാൻ വിവാഹം കഴിച്ചാൽ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും. ഞാൻ പോയി ഒളിച്ചോടി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളല്ല. എനിക്ക് എന്റെ റിലേഷന്ഷിപ്പിനെക്കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുള്ള വ്യക്തി അല്ല ഞാൻ. എനിക്ക് ഒന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഞാൻ ഒളിച്ചുവച്ചു ചെയ്താൽ ഞാൻ എന്തോ തെറ്റ് ചെയ്തു എന്ന ഒരു ഫീൽ എനിക്ക് വരും. അതുകൊണ്ട് ഞാൻ അങ്ങനെ ചെയ്യാറില്ല. അങ്ങനെ ഉള്ള ഒരാൾ എന്തിനാണ് ഒളിച്ചുവിവാഹം കഴിക്കേണ്ടത്.

Also Read
സമാന്തയെ കളിയാക്കി പോസ്റ്റിട്ട് പൂജാ ഹെജ്‌ഡെ: മണിക്കൂറുകൾക്കകം പോസ്റ്റ് അപ്രത്യക്ഷം: വർഷങ്ങൾ കഴിഞ്ഞ് കുത്തിപ്പൊക്കി ആരാധകരും.

ഞാൻ എന്റെ അച്ഛനെയും അമ്മയേയും ദൈവതുല്യരായിട്ട് കാണുന്ന ആളാണ്. എന്റെ അച്ഛനും അമ്മയും കണ്ടെത്തി തരുന്ന ഒരാളെയോ, അല്ലെങ്കിൽ അവർക്ക് കൂടി താത്പര്യമുള്ള ആളെയോ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. എനിക്ക് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കേണ്ട കാര്യമില്ല, എന്റെ അച്ഛനും അമ്മയും എന്നെ അങ്ങനെയല്ല വളർത്തിയത്. അങ്ങനെ ഒരു കുടുംബത്തിൽ നിന്നുമല്ല ഞാൻ വരുന്നത്. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ടേൽ എന്റെ ഇഷ്ടം ഞാൻ തുറന്നുപറയും, അവർക്ക് അത്ഇഷ്ടം ആണെങ്കിൽ വിവാഹം കഴിക്കും, അല്ലെങ്കിൽ അവരുടെ സമ്മതത്തിനായി കാത്തിരിക്കും- നയൻതാര പറയുന്നു.

Advertisement