സമാന്തയെ കളിയാക്കി പോസ്റ്റിട്ട് പൂജാ ഹെജ്‌ഡെ: മണിക്കൂറുകൾക്കകം പോസ്റ്റ് അപ്രത്യക്ഷം: വർഷങ്ങൾ കഴിഞ്ഞ് കുത്തിപ്പൊക്കി ആരാധകരും.

418

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാമന്തയും, പൂജ ഹെജ്ഡെയും. പാൻ ഇന്ത്യ താരമായി സാമന്ത മാറിയപോലെ തന്നെ പൂജ പൂജ ഹെജ്ഡെയും മാറിയിരുന്നു. പക്ഷെ ഇപ്പോഴിതാ ഇരുവർക്കും ഇടയിൽ ഈഗോ ക്ലാഷ് നിലനിന്നിരുന്നു എന്നാണ് ആരാധകർ പറയുന്നത്. സമാന്തയെ കളിയാക്കികൊണ്ട് പൂജ ഷെയർ ചെയ്ത ഒരു പോസ്റ്റ് കുത്തിപ്പൊക്കിയാണ് ആരാധകരുടെ സംവാദം.

2020 ൽ മഞ്ജിലി എന്ന തെലുങ്ക് സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു അത്. സമാന്തയും നഗാ ചൈതന്യയുമായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിലെ അഭിനയത്തിന് സമാന്തയെ എല്ലാവരും പ്രശംസിക്കുമ്പോഴാണ് നടി പൂജ ഹെജ്ഡെ നടിയെ കുറിച്ച് ഒരു കമന്റ് എഴുതിക്കൊണ്ട് എത്തിയത്. മഞ്ജിലി എന്ന ചിത്രത്തിലെ സമാന്തയുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ‘ഇവളത്ര സുന്ദരയാണെന്നോന്നും എനിക്ക് തോന്നുന്നില്ല’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

Advertisements

Also Read
കഥാപ്രസംഗത്തിന് പാടിയ പാട്ട് കേട്ട് നിഷ്‌കരുണം അവർ ഞങ്ങളെ ഡിസ്‌ക്വാളിഫൈ ചെയ്തു: തട്ടിക്കൂട്ടി എത്തിയ ദശാവതാരത്തിന് മൂന്നാം സ്ഥാനം തന്നു: കഥ പറഞ്ഞ് ബേസിൽ

പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കകം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴേക്കും അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ പലരും എടുത്ത് കഴിഞ്ഞിരുന്നു. പിന്നെ സമാന്ത – പൂജ ഹെജ്ഡെ ഫാൻസിന്റെ ഒരു യുദ്ധം തന്നെയായിരുന്നു. എന്നാൽ പിന്നീട് തന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, ആരെയെങ്കിലും വേദനിപ്പിക്കുന്ന കമന്റുകൾ ഈ പേജിൽ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നും പറഞ്ഞ് പൂജ എത്തി.

എത്രയും പെട്ടന്ന് ഇൻസ്റ്റഗ്രം തിരിച്ചു തന്ന ടെക്നിക്കൽ ടീമിനോട് നന്ദി പറയുകയും ചെയ്തു. അന്ന് സമാധാനത്തിന്റെ ഒരു പോസ്റ്റ് പങ്കുവച്ച് സമാന്ത പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു.എന്നാൽ ഇപ്പോഴും ആ പോസ്റ്റിനെ കുത്തിപ്പൊക്കെ എത്തിയിരിക്കുകയാണ് ചില സമാന്ത ഫാൻസ്. സിനിമയിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ എത്തിയ പൂജയുടെ വളർച്ച കണ്ണടച്ച് തുറക്കും മുൻപേയായിരുന്നു.

Also Read
സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ: ഒരു എഞ്ചിനീയർ എന്ന നിലയിൽ ഞാൻ തികച്ചും പരാജയമാണ്: വൈറലായി ബേസിൽ ജോസഫിന്റെ വാക്കുകൾ

തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലും എല്ലാം തുടരെ തുടരെ സിനിമകൾ. അതോടെ ചില തെലുങ്ക് നായികമാർ നടിയെ താഴ്ത്താൻ ശ്രമിച്ചിരുന്നു എന്നൊക്കെ വാർത്തകളുണ്ടായിരുന്നു. അങ്ങനെ ചിലർ ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമോ, പൂജ ഏറ്റെടുത്ത സിനിമകൾ എല്ലാം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ സംഭവിച്ച താളപ്പിഴയാണ് കാരണം എന്ന് മനസ്സിലാക്കി ഇപ്പോൾ വളരെ സെലക്ടീവ് ആയിരിക്കുകയാണ് പൂജ.

Advertisement