അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോ എന്നു ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു : പക്ഷെ അവർ അതിന് അനുവദിച്ചില്ല : തുറന്നു പറഞ്ഞു സൽമാൻ ഖാൻ

108

ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സൽമാൻഖാൻ. ഒരുപാട് പ്രണയങ്ങളുണ്ടായിട്ടും ഒന്ന് പോലും വിവാഹത്തിൽ അവസാനിക്കാതെ താരം ഇപ്പോഴും തന്റെ ജീവിതം ഒറ്റക്ക് കൊണ്ടു പോകുകയാണ്. കരിയറിന്റെ തുടക്ക കാലം മുതൽ നിരവധി നായികമാരുടെ പേര് സല്ലുവിന്റെ പ്രണയ കഥകളിൽ ഇടം പിടിച്ചിരുന്നെങ്കിലും ഇന്നും അവിവാഹിതനാണ് താരം. എന്നാൽ തനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

പഴയൊരു അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ആ ഒരു വീഡിയോയാണ്. 1990 കളിലെ ഒരു പഴയ അഭിമുഖത്തിൽ നിന്നുള്ള ക്ലിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജീൻസും തൊപ്പിയും പ്രിന്റഡ് നീല പോളോ ഷർട്ടും ധരിച്ചാണ് സൽമാൻ ഇന്റർവ്യൂവിൽ പ്രത്യക്ഷപ്പെടുന്നത്.അന്ന് താരം പറഞ്ഞത് ഇങ്ങനെ :

Advertisements

Also Read
സമാന്തയെ കളിയാക്കി പോസ്റ്റിട്ട് പൂജാ ഹെജ്‌ഡെ: മണിക്കൂറുകൾക്കകം പോസ്റ്റ് അപ്രത്യക്ഷം: വർഷങ്ങൾ കഴിഞ്ഞ് കുത്തിപ്പൊക്കി ആരാധകരും.

ജൂഹി ചൗള വളരെ സുന്ദരിയാണ്. ആരാധ്യയായ പെൺകുട്ടി. അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോ എന്ന് ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു. പക്ഷേ, ഞാൻ ബില്ലി( ജൂഹി ചൗള)ന് അനുയോജ്യമായ അളാണെന്ന് അവർക്ക് തോന്നിക്കാണില്ലഎന്നും സൽമാൻ പറയുന്നു.ജൂഹി ചൗളയും സൽമാൻ ഖാനും അനിൽ കപൂറും ഗോവിന്ദയും ഒന്നിച്ച ദീവാന മസ്താന എന്ന ചിത്രം 1997 ലാണ് റിലീസ് ചെയ്തത്. ജൂഹിയും സല്ലുവും ഒന്നിച്ച് അഭിനയിച്ചതും ഈ ചിത്രത്തിലാണ്. 1995 ലാണ് ജയ് മെഹ്തയുമായുള്ള ജൂഹി ചൗളയുടെ വിവാഹം നടത്തുന്നത്.

നേരത്തെ വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഐശ്വര്യ റായി സൽമാൻ ഖാൻ ബന്ധം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോ ഇരുവരും പ്രണയത്തിലായത്. എന്നാൽ അധികം കാലമാകുന്നതിനു മുമ്പു തന്നെ ഇരുവരും വേർപിരിഞ്ഞത് ബോളിവുഡിലെ ചൂടൻ ചർച്ചയായിരുന്നു.

Also Read
കഥാപ്രസംഗത്തിന് പാടിയ പാട്ട് കേട്ട് നിഷ്‌കരുണം അവർ ഞങ്ങളെ ഡിസ്‌ക്വാളിഫൈ ചെയ്തു: തട്ടിക്കൂട്ടി എത്തിയ ദശാവതാരത്തിന് മൂന്നാം സ്ഥാനം തന്നു: കഥ പറഞ്ഞ് ബേസിൽ

പ്രണയ കാലത്ത് ഐശ്വര്യയുടെ പേരിൽ സൽമാൻ പല സിനിമയുടെയും ലൊക്കേഷനിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഐശ്വര്യുടെ പിതാവിന് സൽമാനുമായിട്ടുള്ള ബന്ധം ഇഷ്ടമായിരുന്നില്ലെന്നും അച്ഛന്റെ വാക്കുകൾ മകൾ അനുസരിച്ചതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് സൽമാൻ ഖാനെതിരെ ഐശ്വര്യ റായിയും രംഗത്തു വന്നു. സൽമാൻ തന്നെ ശരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാഗ്യവശാൽ അതിന്റെ അടയാളങ്ങളൊന്നുമില്ലെന്നും ഐശ്വര്യ റായി പറഞ്ഞിട്ടുണ്ട്.

Advertisement