എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്, വിഷ്ണുമായ ക്ഷേത്രത്തില്‍ നിറകണ്ണുകളോടെ കാവ്യാമാധവന്‍, സ്വാമിക്ക് മുന്നില്‍നൃത്തം ചെയ്ത് താരം

352

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്.

Advertisements

കാവ്യ നടന്‍ ദിലീപിനെ വിവാഹം ചെയ്തതടക്കമുള്ള കാര്യങ്ങള്‍ വലിയ രീതിയില്‍ വിവാദവും ചര്‍ച്ചയുമൊക്കെയായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്.

Also Read: എന്റെ റിലേഷന്ഷിപ്പിനെക്കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുള്ള വ്യക്തി അല്ല ഞാൻ : ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾ അറിയും : സോഷ്യൽ മീഡിയയിൽ വൈറലായി നയൻതാരയുടെ പഴയ അഭിമുഖം.

സോഷ്യല്‍മീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇപ്പോള്‍ സജീവമായി പോസ്റ്റുകള്‍ ചെയ്യുന്നുമുണ്ട്. നിമിഷ നേരം കൊണ്ടണ് കാവ്യയുടെ പോസ്റ്റുകള്‍ വൈറലാകുന്നത്. നല്ലൊരു ദൈവ ഭക്തയാണ് കാവ്യമാധവന്‍. തൃശ്ശൂര്‍ വിഷ്ണുമായ ക്ഷേത്രത്തില്‍ തൊഴാനെത്തിയ കാവ്യയുടെ വീഡിയോ ഒരുകാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.

തന്റെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും കാവ്യ കുടുംബത്തോടൊപ്പം ഇവിടെ എത്തിയിട്ടുണ്ട്. സ്വാമിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.ഏതൊരു കാര്യത്തിനും അതിന്റേതായ സമയമുണ്ട്, അങ്ങനെ ഒരു സമയമായപ്പോഴാണ് താന്‍ സ്വാമിയുടെ മുന്നിലേക്ക് എത്തിയതെന്നും കാവ്യ പറയുന്നു.
Also Read: അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോ എന്നു ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു : പക്ഷെ അവർ അതിന് അനുവദിച്ചില്ല : തുറന്നു പറഞ്ഞു സൽമാൻ ഖാൻ

നൃത്തം ചെയ്യുന്നതിന് മുമ്പേ കാവ്യയെ പൊന്നാട അണിയിക്കുന്നതും വീഡിയോയില്‍ കാണാം. ചോറ്റാനിക്കര ക്ഷേത്രത്തില്‍ തൊഴാനെത്തിയ കാവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു.

Advertisement