ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദില്‍ഷ. ഇപ്പോഴിതാ നടന് അനൂപ് മേനോന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. നേരത്തെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് ദില്‍ഷ. തന്റെ സിനിമയിലെ നായികാവേഷം പൂവണിയാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. ഒരു സിന്‍ഡ്രല്ല എന്ന ചിത്രത്തിലൂടെയാണ് ദില്‍ഷയുടെ അരങ്ങേറ്റം. സിനിമയിലെ നായകന് അനൂപ് ആണ്. അജു വര്‍ഗീസ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റെണോള്‍സ് റഹ്മാനാണ് സംവിധാനം. ഛായാഗ്രഹണം മഹാദേവന് തമ്പി. അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
also read
ലുക്ക് ലുക്കേയ്, ബോളിവുഡിലേക്ക് പോകുമോ; മഞ്ജുപിള്ളയുടെ മകളുടെ ഫോട്ടോ വൈറല്‍
ഈ ചിത്രത്തില്‍ ഒരു ഡാന്‍സറുടെ വേഷത്തിലാണ് താരം എത്തുന്നത്. അതേസമയം ഒരുപാട് പരിഹാസങ്ങളും പുച്ഛങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ദില്‍ഷ. ബിഗ് ബോസില്‍ നിന്ന് വിന്നര്‍ സ്ഥാനം നേടിയതിന് പിന്നാലെ വിമര്‍ശനം വന്നിരുന്നു. ഇപ്പോള്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റെ ഓരോ സ്വപ്നങ്ങളും സഫലമാക്കി കൊണ്ടിരിക്കുകയാണ് ഈ താരം. അടുത്തിടെ ദില്‍ഷയും റംസാനും ഒന്നിച്ച് ചെയ്ത ഡാന്‍സ് എല്ലാം വൈറല്‍ ആയിരുന്നു.
അതേസമയം 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് കൊണ്ട് തന്നെ ഇപ്പോഴും പലരും കിളവി എന്ന് വിളിക്കാറുണ്ടെന്ന് ദില്‍ഷ പറയുന്നു. ഇത്രയും നല്ല ഒരാളെ കിട്ടിയിട്ടും വിവാഹം കഴിക്കാതെ ലൈഫ് ഇങ്ങനെ കൊണ്ടുപോകുന്നതില്‍ നിനക്ക് നാണമില്ലേ എന്ന് ചോദിച്ച് പലരും മെസ്സേജ് അയക്കാറുണ്ട്. 22 വയസ്സ് കഴിഞ്ഞാല്‍ വിവാഹം കഴിക്കണമെന്നും അല്ലാതെ ഡാന്‍സ് കളിച്ചു നടക്കുകയല്ല വേണ്ടത് എന്നും പറഞ്ഞു മെസ്സേജ് വരാറുണ്ടെന്ന് താരം പറയുന്നു.
മാത്രമല്ല തന്നെ തേപ്പുകാരി എന്നും ചിലര്‍ വിളിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ വരുന്നുണ്ടെങ്കിലും ഇതൊന്നും ദില്‍ഷയെ ബാധിക്കുന്നില്ല. തന്റെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങളും സഫലമാക്കി കൊണ്ടിരിക്കുകയാണ് ഈ താരം.