Home Entertainment Celebrities

എല്ലാം രഹസ്യമാക്കി വെച്ചു; ചിത്രം പുറത്തിറങ്ങിയപ്പോൾ കണ്ടത് വിജയുടെ മകനായി പകർന്നാട്ടം നടത്തുന്ന മാത്യുവിനെ; ഇപ്പോൾ ലിയോയിൽ തിളങ്ങുന്നത് മാത്യു തോമസ്

7118

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാത്യൂ തോമസ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ഇപ്പോൾ മാത്യുവിനെ ട്രെൻഡിങ്ങിൽ നിറുത്തുന്നത് സിദ്ധു എന്ന ക്യാരക്ടറാണ്. അതെ, ലിയോ എന്ന ചിത്രം മാത്യു തോമസിന് സമ്മാനിക്കുന്നത് വലിയ സന്തോഷം.ലോകമെമ്ബാടുമുള്ള ദളപതി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലിയോയിൽ മലയാളത്തിന്റെ യുവതാരം മാത്യു തോമസാണ് തിളങ്ങുന്നത്.

തണ്ണീർമത്തൻ ദിനങ്ങളിൽ മാത്യുവിന്റെ ജെയ്‌സനോട് കൂട്ടുകാരൻ പറയുന്ന ഒരു ഡയലോഗുണ്ട്. ” സൈഡിൽ നിന്ന് നോക്കിയാൽ ചെറിയൊരു വിജയ് കട്ട് ഉണ്ട് ”. സിനിമയിലെ ഡയലോഗായിരുന്നെങ്കിലും കൂട്ടുകാരൻ പറഞ്ഞതു പോലെ ആ ചെറിയ മുഖഛായ വച്ച് തന്നെ സാക്ഷാൽ വിജയ്ക്കൊപ്പം മാത്യു അഭിനയിച്ചു. ലിയോയിൽ വിജയ്യുടെ മകനായാണ് മാത്യു എത്തുന്നത്. എന്നാൽ ലിയോയിൽ മാത്യു ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ഗോസിപ്പുകളുടെ ഒരു ഒഴുക്കായിരുന്നു സോഷ്യൽ മീഡിയയിൽ.

Advertisements

Also Read
ആർഭാടവും, സുഖവും തേടിയാണ് ഇന്ന് പലരും സിനിമയിലേക്ക് വരുന്നത്; പണ്ട് അങ്ങനെ ആയിരുന്നില്ല; ജഗതി ശ്രീകുമാർ

മാത്യു സിനിമയിൽ വിജയ്യുടെ കുട്ടിക്കാലം ചെയ്യുകയാണെന്നും സഹോദര വേഷമാണെന്നുമായിരുന്നു വാർത്തകൾ. എല്ലാം കേട്ട് ഒന്നും മിണ്ടാതെ മാത്യു എല്ലാം രഹസ്യമായി സൂക്ഷിച്ചു. സിനിമ ഇറങ്ങിയപ്പോൾ സാക്ഷാൽ വിജയുടെ മകൻ. അതും അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം അതിലുപരി രസകരവും. ശരിക്കും പറഞ്ഞാൽ മാത്യുവിന് ലഭിച്ച പിറന്നാൾ സമ്മാനമാണ് ലിയോ. ഒക്ടോബർ 16ന് 21-ാം പിറന്നാളായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ലിയോ എത്തി.

കുമ്ബളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും തണ്ണീർമത്തൻ ദിനങ്ങളിലെ ജെയ്‌സൻ എന്ന കഥാപാത്രമാണ് യാത്ര മനോഹരമാക്കിയത്. മാത്യുവിന്റെ സിനിമകൾ കണ്ടാൽ അഭിനയിക്കുകയാണോ എന്ന് തോന്നിപ്പിക്കാത്ത വിധമുള്ള വേഷപ്പകർച്ച. സഹോദരനായും കൂട്ടുകാരനായും കാമുകനായും വിദ്യാർത്ഥിയായും സഖാവായും പ്രത്യക്ഷപ്പെട്ട മാത്യു ആരാധകരെ നേടി മലയാള സിനിമയിൽ തന്റേതായ സ്ഥാനത്താണ്. തമിഴ് അരങ്ങേറ്റത്തിലൂടെ അവിടെയും മനോഹര യാത്ര തുടങ്ങി. വിജയ്ക്കും തൃഷ്യ്ക്കും ഗൗതം മേനോനും ഒപ്പം സ്‌ക്രീനിൽ നിറയുന്നു.

Also Read
നടിമാർ അങ്ങനെ പറയുന്നതിൽ ഒരു സത്യവുമില്ല; 45 രൂപ മുറിയിൽ കിടന്നാണ് ഞാൻ എന്റെ കരിയർ തുടങ്ങിയത്; ജഗതി ശ്രീകുമാർ

തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് മാത്യു. മലയാളത്തിൽ കപ്പ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇന്ത്യക്കുവേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന കണ്ണൻ എന്ന ബാഡ്മിന്റൻ താരത്തിന്റെ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ റിയ ഷിബു ആണ് നായിക. പുതുമുഖം സഞ്ജു സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് കരുണാകരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലൗലി മറ്റൊരു ചിത്രം. പുതുവർഷത്തിൽ മാത്യുവിന്റെ ആദ്യ റിലീസാണ് ലൗലി. ഇനി, അഭിനയിക്കുന്നത് ജോർജ് കോരയുടെ ചിത്രത്തിൽ.

Advertisement