മക്കളിലൂടെ തിളങ്ങിയ അച്ഛന്‍, മക്കളില്‍ ഏറ്റവും ഭാഗ്യശാലി ശ്യാമിലി, ശാലിനിയുടെ പിതാവിനെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ

9274

ബേബി ശാലിനി ബേബി ശ്യാമിലി എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് എക്കാലത്തും ആ ഓമനത്തം നിറഞ്ഞ മുഖം ഓര്‍മ്മ വരും. അവര്‍ ബാലതാരങ്ങളില്‍ നിന്ന് നായികാ പദവിയിലെത്തിയപ്പോഴും ആ ഇഷ്ടത്തിന് ഒരു കുറവും ഉണ്ടായില്ല.

Advertisements

ഇന്നും പ്രേക്ഷകര്‍ക്ക് ശാലിനിയും ശ്യാമിലിയും ആ കുഞ്ഞുകുട്ടികളെ പോലെ തന്നെയാണ്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ഇരുവരുടേയും വിശേഷങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇന്ന് ശ്യാമിലിയും ശാലിനിയും.

Also Read: ആർഭാടവും, സുഖവും തേടിയാണ് ഇന്ന് പലരും സിനിമയിലേക്ക് വരുന്നത്; പണ്ട് അങ്ങനെ ആയിരുന്നില്ല; ജഗതി ശ്രീകുമാർ

ഇപ്പോഴിതാ ശാലിനിയുടെയും ശ്യാമിലിയുടെയും പിതാവ് ബാബുവിനെ കുറിച്ച് സംവിധായകന്‍ ശ്ാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബാബുവിന് കുട്ടിക്കാലം മുതലേ സിനിമയോട് താത്പര്യമുണ്ടായിരുന്നുവെന്നും സിനിമാതാരങ്ങളെ കാണാന്‍ പോവുകയും പരിചയപ്പെടാന്‍ ശ്രമിക്കാറുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ബാബുവിന് അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം ചെന്നെയില്‍ വെച്ചാണ് ആലീസിനെ കണ്ടുമുട്ടിയതെന്നും ശാലിനിയുടെ ജനനത്തോടെ ബാബുവിന്റെ ജീവിതം മാറിയെന്നും യാദൃശ്ചികമായിട്ടാണ് ശാലിനിക്ക് സിനിമയില്‍ അവസരം കിട്ടിയതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: നടിമാർ അങ്ങനെ പറയുന്നതിൽ ഒരു സത്യവുമില്ല; 45 രൂപ മുറിയിൽ കിടന്നാണ് ഞാൻ എന്റെ കരിയർ തുടങ്ങിയത്; ജഗതി ശ്രീകുമാർ

മുന്‍നിര നായികമാരെ വെല്ലുന്ന അഭിനയമായിരുന്നു ശാലിനി കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ഒത്തിരി സിനിമകള്‍ തേടിയെത്തി. തന്റെ മക്കളില്‍ ഭാഗ്യവതി ശ്യാമിലി ആണെന്നാണ് ബാബു പറയുന്നതെന്നും കാരണം അവള്‍ സമ്പന്നതയിലാണ് വളര്‍ന്നതെന്നും ശ്യാമിലിയും സിനിമയില്‍ തിളങ്ങിയിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement