Home Entertainment Celebrities

മലയാള സിനിമയിലെ ശാലിന സുന്ദരി; ഫോട്ടോയില്‍ കാണുന്ന നടിയെ മനസിലായോ

991

സിനിമാ താരങ്ങളുടെ ചെറുപ്പക്കാലത്തെ ഫോട്ടോ കാണാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ചില താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ മറ്റു ചില താരങ്ങളുടെ ഫോട്ടോ ആരാധകർ കുത്തിപൊക്കാറാണ് പതിവ്. ഇപ്പോൽ അത്തരത്തിൽ മലയാള സിനിമയിലെ ശാലിന സുന്ദരിയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

Advertisements

ആള് മറ്റാരും അല്ല മലയാളികളുടെ പ്രിയങ്കരി കാവ്യ മാധവൻ തന്നെ. താരത്തിന്റെ പഴയ ഒരു ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ എന്തൊരു ക്യൂട്ട് ആണ് നടി എന്നാണ് ആരാധകർ പറയുന്നത്. ഒരു ഡാൻസ് വേഷത്തിലാണ് കാവ്യ ഇതിലുള്ളത്.

അതേസമയം മലയാള സിനിമയിലെ നായിക കഥാപാത്രം എന്ന് പറയുമ്പോൾ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് നടി കാവ്യ മാധവന്റെ മുഖം ആയിരിക്കും. മലയാളികളുടെ ശാലീന സുന്ദരി കാവ്യാ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിൽ പോലും കാവ്യയുടെ പഴയ ചിത്രങ്ങൾ ഇപ്പോഴും ആരാധകർ കാണാറുണ്ട്.

വലിയൊരു ഇടവേളക്കുശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി വരികയാണ് കാവ്യ. തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കാവ്യ എത്താറുണ്ട്.

അതേസമയം 2016 ൽ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോൾ നേരത്തെ ദിലീപ് പ്രതികരിച്ചത്.

 

 

Advertisement