പാലക്കാട് എത്തിയ ലോകേഷ് കനകരാജിനെ കാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ലാത്തി വീശി പോലീസ്; പരിക്കേറ്റ ലോകേഷ് തിരിച്ചുപോയി

85

വിജയ് നായകനായി ഒരുക്കിയ ലിയോ കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഓപ്പണിംഗും വിജയവുമാണ് നേടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തിയറ്ററില്‍ വന്‍ ആവേശമായി പ്രദര്‍ശനം തുടരുന്ന ലിയോയുടെ പ്രമോഷന് എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കുമേറ്റിരിക്കുകയാണ്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി.

ഇനിയുള്ള കേരളത്തില്‍ പ്ലാന്‍ ചെയ്ത മറ്റു പ്രൊമോഷന്‍ പരിപാടികള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. പാലക്കാട് അരോമ തിയേറ്ററില്‍ വച്ചായിരുന്നു സംഭവമുണ്ടായത്. ആരാധകര്‍ നെഞ്ചേറ്റിയ സിനിമയുടെ സംവിധായകന്‍ വരുന്നെന്ന് അറിഞ്ഞ് ഇന്ന് രാവിലെ തൊട്ട് പാലക്കാട് അരോമ തിയറ്ററിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു.

Advertisements

തുടര്‍ന്ന് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തില്‍ എത്തുകയും ആദ്യത്തെ പരിപാടിയായി തന്നെ പാലക്കാട് അരോമ തിയറ്ററിലേക്ക് വരികയുമായിരുന്നു.

ALSO READ- മലയാള സിനിമയിലെ ശാലിന സുന്ദരി; ഫോട്ടോയില്‍ കാണുന്ന നടിയെ മനസിലായോ

മികച്ച സെക്യൂരിറ്റി സംവിധാനങ്ങള്‍ ഒരുക്കിയിട്ടും സംവിധായകനെ കാണാന്‍ നൂറുകണക്കിന് ആരാധകരാണ് തിക്കുംതിരക്കും കൂട്ടി സുരക്ഷാ സംവിധാനങ്ങളെ പോലും തകര്‍ത്തത്. പൂര്‍ണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത ജനപ്രവാഹത്തില്‍ എല്ലാം നിഷ്പ്രഭമായി.

ഈ തിരക്കിനിടെയാണ് ലോകേഷിന്റെ കാലിന് പരിക്കേറ്റത്. പിന്നീട് നിയന്ത്രണങ്ങള്‍ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയും ചെയ്തു. അവധി ദിനമായതിനാല്‍ തന്നെ ജനങ്ങളുടം വന്‍ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.


അതേസമയം, ലോകോഷിന് പരിക്കേറ്റതോടെ ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചിട്ടുണ്ട്.

ALSO READ-ഇങ്ങനെ പോയാല്‍ അമ്മേ മോളേ മാറി പോവും; മീനാക്ഷി ദിലീപ് കിടിലന്‍ ലുക്കില്‍

അതേസമയം, ലിയോ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണം.

Advertisement