Home Entertainment Celebrities

ഓട്ടോറിക്ഷകളില്‍ പോസ്റ്ററുകള്‍, സോഷ്യല്‍മീഡിയയില്‍ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റുകള്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ഇത്തവണ തൃശ്ശൂര്‍ പിടിക്കാന്‍ ഇറങ്ങിത്തിരിച്ച് സുരേഷ് ഗോപി, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

116

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലമാണ് തൃശ്ശൂര്‍.

Advertisements

എന്നാല്‍ പരാജയമൊന്നും മുഖവിലക്കെടുക്കാതെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും തൃശ്ശൂരില്‍ മത്സരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും തൃശ്ശൂര്‍.

Also Read: സിനിമയില്‍ നിന്നുള്ള ഇടവേള മഞ്ജുവില്‍ ഒത്തിരി മാറ്റങ്ങളുണ്ടാക്കി, പഴയ ആളേയല്ല ഇപ്പോള്‍, തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

അതേസമയം, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഓഫീഷ്യലായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടില്ല. എന്നിരുന്നാലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുയാണ് ബിജെപി.

ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയും സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് തുടങ്ങിയിരിക്കുകയാണ് ബിജെപി. തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രചാരണം തുടങ്ങിയതെന്നാണ് ബിജെപിയുടെ വിശദീകരണം.

Also Read: ‘സൈഡില്‍ നിന്ന് നോക്കിയാല്‍ ചെറിയൊരു വിജയ് കട്ട്’ ആ വാക്കുകള്‍ പൊന്നായി; ദളപതിയുടെ മകനായി തിളങ്ങി മാത്യു; ലോകേഷിന്റെത് പെര്‍ഫെക്ട് കാസ്റ്റിംഗ്

സുരേഷ് ഗോപി നല്ല വ്യക്തിയാണ്. അദ്ദേഹം രണ്ട് തവണയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടതെന്നും അദ്ദേഹം ഇപ്പോഴും നല്ല പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അതൊക്കെ മനസ്സിലാക്കിയാണ് പോസ്റ്ററുകള്‍ പതിച്ചതെന്നുമാണ് തൃശ്ശൂരിലെ പ്രാദേശിക നേതാക്കളുടെ പ്രതികരണം.

Advertisement