പൊന്നൂസ് തന്നെയായിരുന്നു അത്, സാധനങ്ങളെല്ലാം എടുത്ത് അവള്‍ തിരിച്ചുപോയി, മക്കള്‍ എന്റെയൊപ്പം ഹാപ്പിയാണ്, ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി സുജിന്‍

8767

മലയാളികള്‍ക്ക് ഇന്ന് സുപരിചിതരാണ് മല്ലു ഫാമിലി. യൂട്യൂബിലുടെ ജനശ്രദ്ധ നേടിയ മല്ലു ഫാമിലിയിലെ സുജിനും സുചിത്രയുമെല്ലാം ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. പൊന്നൂസും കുഞ്ചൂസും സുജിനുമൊക്കെ മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Advertisements

ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ഈ ചാനലിനുള്ളത്. മല്ലു ഫാമിലിയുടെ മിക്ക വീഡിയോകളും വൈറലാവാറുണ്ട്. സുജിനും കുഞ്ചുവും പങ്കുവെയ്ക്കുന്ന വീഡിയോയും വൈറലാകാറുണ്ട്. നിത എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പൊന്നൂസ് എന്നാണ് നിതയെ സുജിന്‍ വിളിക്കുന്നത്.

Also Read: തെന്നിന്ത്യയിലെ ആരെയും വെല്ലുന്ന ആസ്തിയുള്ള സെലിബ്രിറ്റി; ചെറിയ പുള്ളിയല്ല അമല പോള്‍! താരത്തിന്റെ ആസ്തിയുടെ കണക്കുകള്‍ ഇങ്ങനെ

അടുത്തിടെ സുജിന്‍ പങ്കുവെച്ച വീഡിയോകളില്‍ ഒന്നിലും പൊന്നൂസിനെ കാണാനില്ലായിരുന്നു. ഇക്കാര്യം പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു ചാനലിലൂടെ പൊന്നൂസും പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇരുവരും തമ്മില്‍ വഴക്കാണോയെന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.

എന്നാല്‍ ഈ സംഭവത്തില്‍ സുജിനോ പൊന്നൂസോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ സുജിന്‍ പങ്കുവെച്ച വീഡിയോയില്‍ പ്രേക്ഷകര്‍ പൊന്നൂസിനെ ചെറുതായി കണ്ടിരുന്നു. പൊന്നൂസ് തന്നെയായിരുന്നു അതെന്നും കുട്ടികളെ പൊന്നൂസിന്റെ വീട്ടില്‍ നിന്നും ഇങ്ങോട്ട് കൊണ്ടുവന്ന ദിവസമായിരുന്നു അതെന്നും അപ്പോള്‍ പൊന്നൂസും ഉണ്ടായിരുന്നുവെന്നും സുജിന്‍ പറയുന്നു.

Also Read: ‘സൈഡില്‍ നിന്ന് നോക്കിയാല്‍ ചെറിയൊരു വിജയ് കട്ട്’ ആ വാക്കുകള്‍ പൊന്നായി; ദളപതിയുടെ മകനായി തിളങ്ങി മാത്യു; ലോകേഷിന്റെത് പെര്‍ഫെക്ട് കാസ്റ്റിംഗ്

എന്നാല്‍ അവള്‍ സാധനങ്ങളൊക്കെ എടുത്ത് തിരിച്ചുപോയി. അതില്‍ തനിക്ക് ഒന്നും പറയാനില്ല. 18 വയസ്സുവരെ കുട്ടികളെ അമ്മയോടൊപ്പം നിര്‍ത്തണമെന്നാണ് നിയമം. എന്നാല്‍ തങ്ങള്‍ തമ്മില്‍ അതിലൊരു അണ്ടര്‍സ്റ്റാന്‍ഡിംഗ് ഉള്ളതുകൊണ്ട് അവര്‍ക്ക് തനിക്കൊപ്പവും നില്‍ക്കാമെന്നും അവര്‍ തന്റൊയൊപ്പം ഹാപ്പിയാണെന്നും സുജിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement