Home Entertainment Celebrities

മരിക്കുന്നതും ജീവിക്കുന്നതും നിന്റെയിഷ്ടം, പക്ഷേ നീ ജന്മം കൊടുത്ത ഒരു കുഞ്ഞുണ്ട്, അതെന്തു പിഴച്ചു, നടി രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണി

1687

ലൈം ലൈറ്റില്‍ മിന്നിത്തിളങ്ങിയിരുന്നവര്‍ പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ഓരോ ആരാധകരും കേള്‍ക്കുന്നത്.നടി അപര്‍ണക്ക് പുറകേ, സിനിമ സീരിയല്‍ രംഗത്ത് ശോഭിച്ചിരുന്ന നടി രഞ്ജുഷയും ജീവനൊടുക്കിയത്, തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവര്‍ത്തകരെയും സങ്കടത്തിലാക്കുന്നത്.

Advertisements

എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ടെലിവിഷനില്‍ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി.

Also Read: ആദ്യം പിന്നിലാക്കിയത് ദൃശ്യത്തെ, ഇപ്പോള്‍ കുറുപ്പിനെയും, മലയാളത്തിലെ ആറാമത്തെ ഹിറ്റ് ചിത്രമായി കണ്ണൂര്‍ സ്‌ക്വാഡ്, കുതിപ്പ് തുടരുന്നു

ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണില്‍ കിട്ടാതായതോടെ മനോജ് ഫ്‌ളാറ്റില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ രഞ്ജുഷയെ കാണുന്നത്.

രഞ്ജുഷയുടെ വിയോഗത്തില്‍ വേദനയറിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്. എന്നാല്‍ വികാരഭരിതയായി പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു ബീന ആന്റണി പ്രതികരിച്ചത്. മരിക്കുന്നതും ജീവിക്കുന്നതും നിന്റെയിഷ്ടം, പക്ഷേ നീ ജന്മം കൊടുത്ത ഒരു കുഞ്ഞുണ്ട്, അതെന്തു പിഴച്ചുവെന്ന് ബീന ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നു.

Also Read: മേക്കപ്പ് ഒഴിവാക്കി ഡിഗ്ലാമറൈസ് ചെയ്യാൻ എടുത്തത് ഒന്നരമണിക്കൂർ; അന്ന് നടന്ന സംഭവം ഓർത്ത് രജനികാന്ത്; സൗന്ദര്യവും, വിവേകവും കൂടി ചേർന്ന നടിയാണ് അവരെന്നും രജനികാന്ത്

നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ, ഇനി നിനക്ക് മരണം തെരഞ്ഞടുക്കാമെന്നും പത്ത് വയസ്സുപോലും തികയാത്ത ആ കുഞ്ഞ് സുഖമായി ജീവിച്ചോളുമെന്നും ദേഷ്യത്തോടെ ബീന ആന്റണി പറയുന്നു. വിഷമം സഹിക്കാനാവാതെയാണ് ബീന ആന്റണി പൊട്ടിത്തെറിച്ചതെന്ന് ആ പോസ്റ്റില്‍ നിന്നും വ്യക്തമാണ്.

Advertisement